- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ബെംഗളൂരു: കണ്ണൂർ സ്വദേശിയായ അഡ്വക്കേറ്റെന്ന് പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പോലീസ് കേസെടുത്തതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ കൃഷ്ണരാജപുര പോലീസ് സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘നായാട്ട് ആരംഭിച്ചു’ എന്ന് തുടങ്ങുന്ന കുറിപ്പിൽ വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയെന്നും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.
ദമ്മാം: സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ഏറ്റവും വലിയ ‘മാനവീയ പതാക’ ഒരുക്കി ലുലു ജീവനക്കാർ. 18 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള സൗദി അറേബ്യയുടെ ദേശീയ പതാക ഒരുക്കാൻ ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം തദ്ദേശീയ പുരുഷൻമാരും സ്ത്രീകളും അണിനിരന്നു. കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്മെന്‍റിന് ഈ വിസ്മയകരമായ പ്രദർശനം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. പതാകയുടെ ആകൃതിയിലും നിറത്തിലും ലുലു ജീവനക്കാർ ഒത്തുചേർന്ന് ഈ ചരിത്ര നിമിഷം പൂർത്തിയാക്കാൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. പ്രശസ്ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷാണ് പതാക ഒരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്. സൗദി അറേബ്യയുടെ മാറുന്ന ചരിത്രത്തിന്‍റെ ഭാഗമാണ് പതാക ദിനാഘോഷം. 1727 ൽ സ്ഥാപിതമായത് മുതൽ രാജ്യത്തിന്‍റെ മൂല്യങ്ങളുടെ പ്രതീകമായി ഉയർത്തിപ്പിടിച്ചതാണ് പതാക. രാജ്യത്തിന്‍റെ വിശ്വാസ ആദർശ വാക്യവും ചിഹ്നമായ വാളും പച്ച പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ ആലേഖനം ചെയ്തതാണ് പതാക. പതാക ദിനത്തിൽ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികൾ റിമാൻഡിൽ. പ്ലാക്കീഴ് സ്വദേശി അരുൺ പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മുടിവെട്ടിയ രീതിയെ കളിയാക്കിയതിന് പെൺകുട്ടി മർദ്ദിച്ചതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ചെങ്കോട്ടുകോണം എസ്എൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇന്നലെ വൈകിട്ട് 4 മണിയോടെ ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ആക്രമിച്ചത്. മുടിവെട്ടിയതിനെ കളിയാക്കിയതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് പ്രതികൾ പറഞ്ഞു. പ്രതികളായ അരുൺ പ്രസാദ്, വിനയൻ എന്നിവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മുടി മുറിച്ച രീതിയെ കളിയാക്കിയപ്പോൾ പെൺകുട്ടി ചീത്ത പറയുകയും നാലംഗ സംഘത്തിലെ ഒരാളെ ചവിട്ടുകയും ചെയ്തതായി പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായവർ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു.
ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികളെ മർദ്ദിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിൽ പരിക്കേറ്റ നഷീൽ എന്ന വിദ്യാർത്ഥിയെ ചെവിയിൽ നിന്ന് രക്തം വാർന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ക്യാംപസിന്‍റെ ഫോട്ടോ എടുക്കുന്നതിനിടെ യാതൊരു കാരണവുമില്ലാതെയാണ് സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ കോളേജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ന്യൂഡൽഹി: എച്ച് 3 എൻ 2 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ നിർദേശം. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, ആശുപത്രി സൗകര്യങ്ങൾ വിലയിരുത്തണമെന്നും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമാണ് എച്ച് 3 എൻ 2. സാധാരണ പനി, ചുമ എന്നിവയോടെയാണ് എച്ച് 3 എൻ 2 ആരംഭിക്കുന്നത്. തുടർന്ന് ഇത് ന്യുമോണിയ, ശ്വാസതടസ്സം എന്നിവയിലേക്കും ഗുരുതരമായാൽ മരണത്തിലേക്കും നയിച്ചേക്കാം. ഇതിനർത്ഥം രോഗം പടരാതിരിക്കാൻ കോവിഡിന് സമാനമായ മുൻകരുതലുകൾ സ്വീകരിക്കണം എന്നാണ്. രോഗലക്ഷണങ്ങളും കോവിഡിന് സമാനമാണ്. രോഗലക്ഷണമുള്ളവരുമായി അടുത്തിടപഴകുന്നത് ശ്രദ്ധിക്കണം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവർക്ക് ഗുരുതരമായ രോഗം ഉണ്ടാകാം. അനുബന്ധ രോഗങ്ങളുള്ളവർ ജാഗ്രത പാലിക്കണം. മാസ്ക് ധരിക്കുക, ആൾക്കൂട്ടം…
ജയ്പുർ: വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾ രാജസ്ഥാനിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായി. ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവർത്തകർ വൻ പ്രതിഷേധമാണ് നടത്തിയത്. മീണ വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഗെഹ്ലോട്ടിന്‍റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. 2019 ലെ പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ വിധവകളുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പാണ് തൊഴിൽ ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച വിധവകളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇതിന് പിന്നാലെയാണ് ജവാന്മാരുടെ വിധവകളെ വാഗ്ദാനങ്ങൾ പാലിക്കാതെ അപമാനിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയത്. വിധവകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‍ട്രൈക്കേഴ്‍സിനെതിരെ ആദ്യ സ്‍പെല്ലില്‍ 163 റൺസ് നേടി ഭോജ്‍പുരി ദബാംഗ്സ്. ടോസ് നേടിയ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ സൈജു കുറുപ്പ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഭോജ്പുരി ദബാംഗ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഉജ്ജ്വല സെഞ്ച്വറി നേടിയ പർവേഷാണ് ഭോജ്പുരിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 91 റൺസിന് ഭോജ്പുരിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഉദയ് തിവാരിയാണ് 11 പന്തിൽ 21 റൺസെടുത്ത് പുറത്തായത്. സ്ട്രൈക്കേഴ്സിന്‍റെ ജീൻ പോൾ ലാലിന്‍റെ ഓവറിൽ ഉദയ് തിവാരിയെ വിവേക് പുറത്താക്കുകയായിരുന്നു. ദബാംഗ്സിന്‍റെ അടുത്ത വിക്കറ്റ് ലഭിക്കാൻ കേരള സ്ട്രൈക്കേഴ്സിന് ഒമ്പതാം ഓവറിലെ രണ്ടാം പന്ത് വരെ കാത്തിരിക്കേണ്ടി വന്നു. വിക്രാന്ത് സിംഗിനെ മൂന്ന് പന്തിൽ നിന്ന് ഒരു റൺസ് എടുത്ത് നിൽക്കെ രാജീവ് പിള്ള റണ്‍ ഔട്ടാക്കി. പർവേശ് 34 പന്തിൽ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിനെതിരെ 11 സിക്സറുകളും ആറ് ബൗണ്ടറികളുമാണ് പർവേശ് അടിച്ചെടുത്തത്. ആദിത്യ ഓജയും രണ്ട്…
തൃശൂർ: ബ്രഹ്മപുരത്തെ തീപിടിത്തം സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കരാറിന് പിന്നിൽ വൻ അഴിമതിയാണ് നടന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ജാവദേക്കർ ആവശ്യപ്പെട്ടു. രാജ്യത്തെ നഗരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. കഴിഞ്ഞ 6 വർഷമായി കൊച്ചി നിവാസികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കോർപ്പറേഷന് എല്ലാ സഹായവും നൽകുന്നുണ്ട്. നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് കൊച്ചി കോർപ്പറേഷൻ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ഓക്സിജനായി ജനങ്ങൾ നെട്ടോട്ടമോടുന്ന കൊച്ചി നഗരം എങ്ങനെ ‘സ്മാർട്ട് സിറ്റി’ ആകുമെന്ന ചോദ്യം കേന്ദ്രമന്ത്രി വി മുരളീധരനും ഉന്നയിച്ചിരുന്നു. 166 കോടി രൂപയുടെ പശ്ചിമ കൊച്ചി മലിനജല സംസ്കരണ പ്ലാന്‍റ് ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനായി എന്താണ് ചെയ്തതെന്ന്…
യുഎഇ: ദുബായിലെ സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് 6% വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകി വിദ്യാഭ്യാസ വകുപ്പ്(കെഎച്ച്ഡിഎ). അടുത്തിടെ നടന്ന പരിശോധനയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്കാണ് ഫീസ് 3 മുതൽ 6 ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവാരം മോശമായ സ്കൂളുകളിൽ ഫീസ് വർദ്ധന അനുവദിക്കില്ല. ഭൂരിഭാഗം ഇന്ത്യൻ സ്കൂളുകളും അവരുടെ നിലവാരം മെച്ചപ്പെടുത്തിയിരുന്നു. പുതിയ അധ്യയന വർഷം (2023-24) മുതൽ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരും. കോവിഡ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഫീസ് വർദ്ധനയ്ക്ക് അംഗീകാരം ലഭിക്കുന്നത്. അടുത്തിടെ ദുബായ് സ്കൂൾസ് ഇൻസ്പെക്ഷൻ ബ്യൂറോ സ്കൂളുകളിൽ പരിശോധന നടത്തുകയും സ്കൂളുകളുടെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്തിരുന്നു. പഴയ നിലവാരത്തിൽ തുടരുന്ന സ്കൂളുകൾക്ക് മൂന്ന് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാം. മൂന്ന് വിഭാഗം സ്കൂളുകൾക്കാണ് ആറ് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകിയത്.
പ്രായഭേദമന്യേ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ മൂലം രക്തസമ്മർദ്ദം ഉയരുന്നത് മൈഗ്രെയ്നിലേക്ക് വഴിവെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈഗ്രെയ്നിന്റെ കടുത്ത വേദന ഇല്ലാതാക്കാൻ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വസ്തുക്കൾ ഏതെല്ലാമാണെന്ന് വിശദമാക്കുകയാണ് ആരോഗ്യവിദഗ്ധർ. ഡാർക്ക് ചോക്ലേറ്റ് ആണ് ആദ്യത്തേത്. മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ, ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിച്ച് ടെൻഷൻ കുറക്കുന്നതിനാൽ, സ്ഥിരമായി കഴിക്കുന്നത് വളരെയധികം ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വാഴപ്പഴവും മൈഗ്രെയ്നെതിരെ ഉത്തമ പരിഹാര മാർഗമാണ്. രക്തസമ്മർദ്ദം വരുതിയിലാക്കി, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വാഴപ്പഴത്തിന് കഴിവുണ്ട്. ചൂര, സാൽമൺ, ചെമ്മീൻ പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സമുദ്രവിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും മൈഗ്രെയ്ൻ പ്രശ്നങ്ങൾ ഇല്ലാതാക്കും. വിറ്റാമിൻ ബി ഘടകങ്ങൾ അടങ്ങിയ നെല്ലിക്ക, ഓർമ്മശക്തി വർധിപ്പിക്കുന്ന ബദാം എന്നിവയും മൈഗ്രെയ്നെ പ്രതിരോധിക്കുന്നതായി പഠനങ്ങൾ പറയുന്നു.
