ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയൻ്റെ രണ്ടാം മോഷണം’ പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പാക്കപ്പ് ആയിരിക്കുകയാണ്. പാക്കപ്പിന്റെ വീഡിയോകളും ചിത്രങ്ങളും നിർമ്മാതാക്കൾ പുറത്തുവിട്ടു. 118 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
125 ദിവസം പ്ലാൻ ചെയ്ത ചിത്രം 118 ദിവസം കൊണ്ട് പൂർത്തിയാക്കിയെന്ന് സംവിധായകൻ ജിതിൻ ലാൽ പറഞ്ഞു. അഞ്ച് വർഷത്തിലേറെയായി ഈ ചിത്രം യാഥാർത്ഥ്യമാക്കുന്നതിനായി നേരിട്ട പ്രതിസന്ധികളും കഷ്ടപ്പാടുമാണ് ചിത്രത്തിന്റെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാനുള്ള യോഗ്യതയെന്താണെന്ന് ചോദിച്ചവരും തന്നെ പരിഹസിച്ചവരുമാണ് തനിക്ക് കരുത്ത് പകർന്നതെന്നും ജിതിൻ പറഞ്ഞു.