Author: News Desk

ബെംഗളൂരു: ബെംഗളൂരുവിൽ നായയെ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബെംഗളൂരുവിലെ കെആർ പുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജീവനുള്ള മൃഗമാണെന്ന് പോലും പരിഗണിക്കാതെയായിരുന്നു മർദ്ദനം. നായ നിരന്തരം കുരയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത. മൂന്ന് യുവാക്കൾ ചേർന്ന് വലിയ വടികൊണ്ട് നായയെ അടിക്കുകയായിരുന്നു. നായയുടെ കാലുകൾ കെട്ടിയിട്ടായിരുന്നു മർദ്ദനം. നായയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാക്കളെ തടഞ്ഞുനിർത്തി നായയെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. അക്രമികൾക്കെതിരെ നായയുടെ ഉടമയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  രാഹുൽ, രജത്, രഞ്ജിത്ത് എന്നിവരെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കെആർ പുരത്തെ മഞ്ജുനാഥ ലേഔട്ടിലെ താമസക്കാരാണ് ഇവർ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ മൃഗാശുപത്രിയിലേക്ക് മാറ്റി. രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ നിര്‍ത്താതെ കുരയ്ക്കുന്നുവെന്നതായിരുന്നു മര്‍ദ്ദനത്തിന് യുവാക്കള്‍ കണ്ടെത്തിയ കാരണമെന്ന് പൊലീസ് പറഞ്ഞു. നായയോട് കൊടും ക്രൂരത കാട്ടിയ യുവാക്കള്‍ക്കെതിരെ കടുത്ത…

Read More

കൊച്ചി: മഹാരാഷ്ട്രയില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ മലയാളി അറസ്റ്റില്‍. കാലടി സ്വദേശിയും യുമിതോ ഇന്റര്‍നാഷണല്‍ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിന്‍ വര്‍ഗീസിനെയാണ് ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആര്‍.ഐ പിടിച്ചെടുത്തത്. പഴങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍നിന്നാണ് 198 കിലോഗ്രാം മെത്താഫെറ്റമിനും ഒമ്പതുകിലോ കൊക്കെയ്‌നും പിടികൂടിയത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പഴക്കച്ചവടത്തിന്റെ മറവില്‍ നടത്തിയിരുന്ന ലഹരിക്കടത്തിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തിലും പരിശോധന നടത്തുന്നുണ്ട്. വിജിൻ വർഗീസിന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തും. വന്‍തോതില്‍ പഴങ്ങൾ സൂക്ഷിച്ചിരുന്ന കാലടിയിലെ ഗോഡൗണിൽ എക്സൈസ് സംഘം വിശദമായ പരിശോധന ആരംഭിച്ചു. ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങൾ സംഭരിക്കുന്ന ഓരോ പെട്ടികളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. നേരത്തെ വിജിൻ വർഗീസിന്‍റെ വ്യാപാരസ്ഥാപനത്തില്‍ ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതേതുടർന്ന് വിജിൻ വർഗീസിന്‍റെ സ്ഥാപനത്തിന്‍റെ പേരിൽ…

Read More

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടം നേടി ഇന്ത്യൻ മാധ്യമ പ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും. റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് ഇരുവരും. 2018ലെ വിവാദ ട്വീറ്റിന്‍റെ പേരിൽ ഈ വർഷം ജൂണിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. . വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ എഫ്.ഐ.ആര്‍. മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒക്ടോബറിലാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് സുബൈര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 251 വ്യക്തികളെയും 92 സംഘടനകളെയും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പട്ടിക നൊബേൽ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. ഗ്രെറ്റ തുന്‍ബെ, പോപ്പ് ഫ്രാന്‍സിസ്, മ്യാന്‍മര്‍ സര്‍ക്കാര്‍, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സി, ലോകാരോഗ്യ സംഘടന, റഷ്യന്‍…

Read More

ജയ്‌പൂര്‍: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യൻമാരെ ഇന്നറിയാം. ഫൈനലിൽ ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനെ നേരിടും. ജയ്പൂരിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. മിച്ചൽ ജോൺസൺ, ജാക് കാലിസ്, റോസ് ടെയ്ലർ എന്നിവർ ഇന്ത്യൻ ക്യാപിറ്റൽസിൽ അണിനിരക്കും. നമാൻ ഓജ, മോണ്ടി പനേസർ, യൂസഫ് പഠാൻ, എസ് ശ്രീശാന്ത്, ഷെയ്ൻ വാട്സൺ എന്നിവരാണ് ഇർഫാൻ നയിക്കുന്ന ടീമിലുള്ളത്. ഭിൽവാര കിംഗ്സ് ടീം: ഇർഫാൻ പത്താൻ (ക്യാപ്റ്റൻ), സമിത് പട്ടേൽ, ഷെയ്ൻ വാട്സൺ, ടിം ബ്രെസ്നൻ, യൂസഫ് പഠാൻ, ഫിഡൽ എഡ്വേർഡ്സ്, ടിനോ ബെസ്റ്റ്, സുദീപ് ത്യാഗി, എസ് ശ്രീശാന്ത്, നിക്ക് കോംപ്റ്റൺ, ഒവൈസ് ഷാ, വില്യം പോർട്ടർഫീൽഡ്, മാറ്റ് പ്രയർ, നമാൻ ഓജ, മോണ്ടി പനേസർ. ഇന്ത്യ ക്യാപിറ്റൽസ് ടീം: ഗൗതം ഗംഭീർ (ക്യാപ്റ്റൻ), ജോൺ മൂണി, രജത് ഭാട്ടിയ, രവി ബൊപാര, മിച്ചൽ ജോൺസൺ, ലിയാം പ്ലങ്കറ്റ്, മഷ്റഫെ മൊർത്താസ, പങ്കജ്…

Read More

ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയും തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തിരുമാവളവൻ എന്നിവർ പുതിയ പേര് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തു. 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദേശീയ തലത്തിൽ പ്രതിപക്ഷം ഇല്ലാത്ത വിടവ് നികത്തുമെന്നും തെലങ്കാന മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്ക് പുറത്തും ബിആർഎസ് എന്ന പേരിൽ മത്സരിക്കും. ഇതിന്റെ ഭാഗമായി ദില്ലിയിൽ ഈ മാസം ഒൻപതിന് പൊതുസമ്മേളനം നടത്തും. തെലങ്കാന ഭവനിലാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടന്നത്. പാർട്ടിയുടെ പേര് മാറ്റലുമായി ബന്ധപ്പെട്ട സമ്മേളനത്തോട് അനുബന്ധിച്ച് ഹൈദരരാബാദിലെങ്ങും കെസിആറിന്റെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഭാവി പ്രധാനമന്ത്രിയെന്നും അഭിനവ അംബേദ്കറെന്നും കെസിആറിനെ വിശേഷിപ്പിച്ചായിരുന്നു പോസ്റ്ററുകളും ബോർഡുകളും ബാനറുകളും ഉയർത്തിയത്.…

Read More

വയനാട്: കാരക്കാമല മഠത്തിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര ആരംഭിച്ച സത്യാഗ്രഹം തുടരുകയാണ്. വെള്ളമുണ്ട പൊലീസ് മദർ സുപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. സിസ്റ്റർ ലൂസി കളപ്പുര കാരക്കാമലയിലെ എഫ്.സി.സി മഠത്തിന് മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ തുടങ്ങിയിട്ട് എട്ട് ദിവസമായി. തന്നെ മഠത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളിലും വിവേചനത്തിലും പ്രതിഷേധിച്ചാണ് ലൂസി കളപ്പുര സമരം ആരംഭിച്ചത്. മഠത്തിൽ നിന്ന് ഭക്ഷണം നൽകുന്നില്ലെന്നും താമസിക്കുന്ന മുറിയുടെ വാതിൽ തകർത്തെന്നുമാണ് പരാതി. വെള്ളമുണ്ട പൊലീസ് മഠം അധികൃതരുമായി ചർച്ച നടത്തിയെങ്കിലും സിസ്റ്ററുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. മദർ സുപ്പീരിയർ സത്യാഗ്രഹ സമരം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുര ആരോപിച്ചു. “നാലു വർഷമായി ഞാൻ ഇതിനുവേണ്ടി പോരാടുകയാണ്. അവരോടുള്ള ശത്രുത കൊണ്ടോ വെറുപ്പുകൊണ്ടോ അല്ല. ഞാനിപ്പോഴും അത് പറയുകയാണ്. ഒരു മനുഷ്യവ്യക്തി, അല്ലെങ്കിൽ കൂട്ടത്തിൽ 40 വർഷം ജീവിച്ച ആളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഒരു ദിവസം കൊണ്ട് തീരുമാനമുണ്ടാക്കുകയല്ല ചെയ്യേണ്ടത്. അതുകൊണ്ട് നിർബന്ധമായും…

Read More

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കെട്ടിട ഉടമയും മക്കളും മരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറിലെ ആർ മധുരാജ് ആശുപത്രിയിലാണ് ബുധനാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്‍റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ബേസ്മെന്‍റും ഒന്നാം നിലയും ആശുപത്രിക്ക് വാടകക്ക് നൽകിയിരിക്കുകയായിരുന്നു. സംഭവസമയത്ത് നാല് രോഗികൾ ആശുപത്രിയിലുണ്ടായിരുന്നു. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ലണ്ടന്‍: സൂപ്പർതാരം മെസി പിഎസ്‌ജിയിലെ തന്റെ രണ്ടാം സീസണിൽ മികച്ച ഫോമിലാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി നിറഞ്ഞ് കളിക്കുന്നു. ഇതിനിടയിലാണ് ആരാധകരെ ആവേശഭരിതരാക്കുന്ന മറ്റൊരു കണക്കും പുറത്തുവരുന്നത്. 2018-19 സീസൺ മുതൽ ബോക്‌സിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരുടെ പട്ടിക പുറത്തുവന്നു. ഇതിൽ ഒന്നാമൻ മെസിയാണ്. ബോക്സിന് പുറത്ത് നിന്ന് 29 ഗോളുകളുമായി യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിൽ ഒന്നാമതുള്ള താരമാണ് മെസി.  17 ഗോളുകളുമായി ലെസ്റ്റർ സിറ്റിയുടെ ജെയിംസ് മാഡിസണാണ് രണ്ടാം സ്ഥാനത്ത്. അതിനു താഴെ 15 ഗോളുമായി റുസ്ലന്‍ മാലിനോവ്‌സ്‌കിയും ഡ്രയിസ് മെര്‍ട്ടന്‍സും ജെയിംസ് വാര്‍ഡ് പ്രൗസും. 13 ഗോളുകളുമായി ഫാബിയൻ റൂയിസ് ആറാം സ്ഥാനത്താണ്. ഫുട്‌ബോള്‍ നിരീക്ഷകരായ സ്‌ക്വാക്ക ആണ് പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് വല കുലുക്കിയവരില്‍ മുന്‍പിലുള്ള കളിക്കാരുടെ പട്ടിക തയാറാക്കിയത്.

Read More

മുൻ ഭർത്താവ് ബ്രാഡ് പിറ്റ് തന്നെയും മക്കളെയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ആഞ്ജലീന ജോളി. മക്കളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളുടെ മുഖത്ത് അടിക്കുകയും ചെയ്ത ശേഷം ബ്രാഡ് പിറ്റ് ആഞ്ജലീന ജോളിയെ ശാരീരികമായി ഉപദ്രവിക്കുകയും ദേഹത്ത് ബിയര്‍ ഒഴിക്കുകയും ചെയ്തുവെന്ന് താരത്തിന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇരുവരുടെയും ഉടമസ്ഥതയിലുള്ള വൈനറിയുടെ വിൽപ്പനാവകാശം സംബന്ധിച്ച് കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജോളിയുടെ വെളിപ്പെടുത്തൽ. ഈ കാര്യങ്ങൾ കോടതിക്ക് പുറത്ത് വെളിപ്പെടുത്തരുതെന്ന് ധാരണയുള്ളതിനാൽ ഇതിനെക്കുറിച്ച് നേരത്തെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും കുട്ടികളുമായി ഫ്രാൻസിൽ നിന്ന് കാലിഫോർണിയയിലേക്ക് പോകുമ്പോഴാണ് സംഭവം. വിമാനത്തിന്‍റെ അധികാര പരിധിയിലുള്ള ഫെഡറലുകൾ ഇക്കാര്യം അന്വേഷിച്ചിരുന്നുവെങ്കിലും ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചതായി കോടതിയെ അറിയിച്ചു. വിമാനയാത്രക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ആഞ്ജലീന വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. വിമാനത്തിന്‍റെ അധികാരപരിധിയിലുള്ള ഫെഡറൽ അധികാരികളാണ്…

Read More

ഛണ്ഡീഗഢ്: സുരക്ഷാ ഭീഷണിയെ തുടർന്ന് പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേന വെടിയുതിർത്തതായി റിപ്പോർട്ട്. പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ പാകിസ്താനിൽ നിന്നുള്ള ഡ്രോൺ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ആകാശത്ത് ഒരു മൂളൽ കേട്ടതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഡ്രോൺ വഴി എന്തെങ്കിലും വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്ന് കടത്തിയ ഹെറോയിൻ എന്ന് സംശയിക്കുന്ന രാസവസ്തു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവും അരങ്ങേറിയത്. തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിൽ നിന്ന് ഉണങ്ങിയ പഴങ്ങൾ നിറച്ച പാകിസ്ഥാൻ ട്രക്ക് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് വിവരം പുറത്തറിയുന്നത്. ഒരു കാന്തം ഉപയോഗിച്ച് ഒരു മഡ്ഗാർഡിൽ ഘടിപ്പിച്ച ഇരുമ്പ് പ്ലേറ്റിന്‍റെ രൂപത്തിലായിരുന്നു ഹെറോയിൻ. പഞ്ചാബ് അതിർത്തി വഴി ആയുധങ്ങളും മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇത്തരം നിരവധി കേസുകൾ ബോർഡർ…

Read More