- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഷൈൻ ടോം ചാക്കോ നായകനായി അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ‘വിചിത്രം’ റിലീസിന് തയ്യാറെടുക്കുകയാണ്. പേരും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും. വിചിത്രത്തില്‍ കനി കുസൃതി അവതരിപ്പിക്കുന്ന മാര്‍ത്ത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടികള്‍ നേടിയെടുത്തിട്ടുള്ള കനി കുസൃതിയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് പോസ്റ്റര്‍ ഉറപ്പ് നൽകുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഡോ.അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വാഷിംഗ്ടണ്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസിന്‍റെ വെബ്സൈറ്റിലാണ് ബൈഡന്‍റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. ഇറാൻ അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഇറാൻ മത പൊലീസും അധികാരികളും നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം 19-ാം ദിവസവും തുടരുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലെ 17 ലധികം നഗരങ്ങളിൽ ഇന്നലെയും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. നിലവിൽ ഹൈസ്കൂളുകളും സർവകലാശാലകളും കേന്ദ്രീകരിച്ചാണ് സമരം. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ ഇതുവരെ 400 ലധികം പേർ കൊല്ലപ്പെട്ടു. 10,000ത്തിലധികം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറഞ്ഞത് 20,000 പേരെങ്കിലും ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഹിന്ദുത്വത്തെ കളിയാക്കുന്നു; ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്
പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹിന്ദു മൂല്യങ്ങളെ കളിയാക്കുന്നതാണ് ചിത്രം എന്ന് വിഎച്ച്പി ആരോപിച്ചു. ടീസറില്‍ രാമനേയും ലക്ഷ്ണനേയും രാവണനേയും ചിത്രീകരിച്ച രീതിയാണ് സംഘടനയെ ചൊടിപ്പിച്ചത്. ആദിപുരുഷിൽ, രാമൻ, ലക്ഷ്മണൻ, രാവണൻ എന്നിവരെ ഹിന്ദുത്വത്തെ പരിഹസിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഹിന്ദു സമൂഹത്തിന്‍റെ മൂല്യങ്ങളെ പരിഹസിക്കുന്നതാണ്. ഹിന്ദു സമൂഹം ഇത് സഹിക്കില്ലെന്നും വിഎച്ച്പി സംഭാല്‍ യൂണിറ്റിന്റെ പ്രചാര്‍ പ്രമുഖ് അജയ് ശര്‍മ പറഞ്ഞു. രാമായണത്തിലും അനുബന്ധ ഗ്രന്ഥങ്ങളിലും യോജിച്ച രീതിയില്‍ അല്ല രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിഎച്ച്പി അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.
മുംബൈ: മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിക്ക് നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി. മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾക്ക് നേരെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.57 ഓടെ റിലയൻസ് ഹോസ്പിറ്റലിന്‍റെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് കോൾ വന്നത്. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 15 നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് അന്നും ഭീഷണി വന്നത്. അന്ന് എട്ട് ഫോൺ കോളുകളാണ് വന്നത്. ഫോൺവിളി ട്രേസ് ചെയ്ത് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു.
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. മൂന്ന് ദിവസമായി നിരാഹാരം കിടന്നിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ താമസിയാതെ മടങ്ങിയെത്തി ദയാബായി പ്രതിഷേധം തുടരുകയായിരുന്നു. മറ്റന്നാൾ സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്ന സർക്കാർ ദുരിതബാധിതരുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദയാബായി പറഞ്ഞു. കഴിഞ്ഞ മാസം കാസർകോട് നാല് എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഈ മാസം മാത്രം രണ്ട് കുട്ടികൾ മരിച്ചു. ശരിയായ ചികിത്സ ലഭിക്കാത്തതിനാൽ മരണപ്പെടുന്ന ദുരിതബാധിതർക്കായി ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പ്രാധാന്യമേറെയാണ്. സമരപ്പന്തൽ കെട്ടാൻ അനുമതിയില്ലാത്തതിനാൽ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ നാലാംദിനവും മുന്നോട്ടുപോകുകയാണ് ദയാബായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അടുത്ത ദിവസം സമരപ്പന്തലിലെത്തിക്കാനാണ് സമരസമിതിയുടെ തീരുമാനം. സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ചും…
ചെന്നൈ: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഇന്ത്യക്കാരിൽ 16 പേരെ രക്ഷപ്പെടുത്തി തിരികെ എത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. പിടിയിലായവരെ അക്രമികൾ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കുന്നതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേരാണ് മ്യാൻമറിൽ തടങ്കലിൽ കഴിയുന്നത്. മ്യാൻമറിൽ നിന്ന് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ച 13 തമിഴ്നാട് സ്വദേശികളെ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. മറ്റ് മൂന്ന് പേർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തമിഴ്നാട് വഖഫ് പ്രവാസികാര്യ വകുപ്പ് മന്ത്രി സെഞ്ചി മസ്താൻ ഇവരെ സ്വീകരിച്ചു. തങ്ങൾ ബന്ദികളായിരിക്കെ ക്രൂരമായ പീഡനത്തിന് ഇരയായതായി രക്ഷപ്പെട്ടവർ പറഞ്ഞു. 16 മണിക്കൂർ വിശ്രമമില്ലാതെ ജോലി എടുപ്പിച്ചു. എതിർത്തവരെ ക്രൂരമായി മർദ്ദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തു. ഡാറ്റാ എൻട്രി ജോലിക്കെന്ന വ്യാജേന മ്യാൻമറിൽ എത്തിച്ച ഇവരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുകയായിരുന്നു. 30 മലയാളികൾ ഉൾപ്പെടെ മുന്നൂറോളം പേർ ഇപ്പോഴും സംഘത്തിന്‍റെ തടവിലാണ്. മ്യാൻമറിലെ മ്യാവാടിയിൽ തടവിലുണ്ടായിരുന്ന…
ലോകത്തുള്ള ആയിരത്തോളം വരുന്ന പന മരങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185 ഓളം പനവർഗ്ഗങ്ങൾ വംശനാശത്തിലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. പ്രദേശവാസികളുടെ സഹായത്തോടെ മാത്രമേ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയൂവെന്നും ഗവേഷകർ പറഞ്ഞു. വനമേഖലയിൽ വളരുന്ന ചെടികളെക്കുറിച്ച് ആ നാട്ടുകാർക്ക് മാത്രമേ അറിയിക്കാനാകൂ. അതിനാൽ പഠനം ബുദ്ധിമുട്ടാണെന്ന് റിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവായ ഡോ.സിഡോണി ബെല്ല്ട്ട് അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പ്രാധാന്യമുള്ള ഈന്തപ്പനകൾ നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ പ്രാധാന്യമേറിയ നിരവധി സസ്യങ്ങള്‍ ഗുണം അറിയുന്നതിന് മുമ്പ് വംശനാശം സംഭവിക്കുമോയെന്ന ആശങ്കയിലാണ് ഗവേഷകര്‍. നേച്വര്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ എന്ന് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്റ്റോക്കോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. കരോലിൻ ആർ. ബെർട്ടോസി, മോർട്ടൺ മെൽഡൽ, ബാരി ഷാർപ്പ്ലെസ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ‘ക്ലിക്ക് കെമിസ്ട്രി, ബയോഓർതോജനൽ കെമിസ്ട്രി’ എന്നിവയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് ബാരി ഷാർപ്ലെസിന് നോബൽ സമ്മാനം ലഭിക്കുന്നത്. ബെഞ്ചമിൻ ലിസ്റ്റ് (ജർമ്മനി), ഡേവിസ് മാക്മില്ലൻ (യുഎസ്എ) എന്നിവർക്കാണ് 2021 ലെ പുരസ്കാരം ലഭിച്ചത്. അസിമട്രിക് ഓർഗാനോകാറ്റലിസ്റ്റുകൾ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം ലഭിച്ചത്.
പ്രഖ്യാപന വേള മുതൽ വിവാദത്തിലായ ജയസൂര്യയുടെ ചിത്രമാണ് ‘ഈശോ’. സിനിമയുടെ പേരായിരുന്നു ഇതിന് കാരണം. സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജും രംഗത്തെത്തിയിരുന്നു. ‘ഈശോ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്താൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ഈശോ റിലീസ് ചെയ്തത്. സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ കണ്ടതിന് പിന്നാലെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്. “‘ഈശോ’ എന്ന സിനിമയിൽ തുടക്കം മുതൽ ഏറെ തർക്കമുള്ള വ്യക്തിയായിരുന്നു ഞാൻ. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. എന്നാൽ സിനിമ കണ്ട് തീരുമാനം പറയാനായിരുന്നു നാദിർഷ പറഞ്ഞത്. അന്ന് നാദിർഷ പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് ഇന്ന് സിനിമ കണ്ടപ്പോൾ മനസിലായി”, പിസി ജോർജ്…
ശ്രീനഗർ: പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, അല്ലാതെ പാകിസ്താനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാൽ ബിജെപി തൊഴിൽ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാക്കിസ്ഥാനോട് സംസാരിക്കാൻ അവരെന്നോട് ആവശ്യപ്പെടുന്നു. എന്നാൽ ഞാൻ സംസാരിക്കില്ല. കശ്മീരിലെ യുവാക്കളോടാണ് ഞാൻ സംസാരിക്കുക. ഗുജ്ജർ, ബകർവാൾ, പഹാരി ജനങ്ങളോട്. കശ്മീരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതിന്റെ വേദന എനിക്കുണ്ടാകും. സ്വന്തം മകന്റെ ശവപ്പെട്ടി തോളിൽ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ?. ഗുപ്കർ മോഡൽ മുന്നോട്ടുവയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്ര സർക്കാർ അംഗീകരിച്ചുതരില്ല. പുൽവാമ സംഭവത്തിനു കാരണം ഗുപ്കർ മോഡൽ ആണ്. എന്നാൽ മോദി ആശുപത്രി പണിതു. ഗുപ്കറിന്റെ സമയത്ത് ബന്ദുകളും സമരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ…
