- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ 11ന് അരുണാചല്‍പ്രദേശിനെതിരായ കേരളത്തിന്‍റെ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന്‍റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാകും ആദ്യ മത്സരത്തില്‍ കേരളത്തെ നയിക്കുക. രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് 17 അംഗ ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് കേരളത്തിന്‍റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്സേന ഇത്തവണ ടീമിലില്ല.
തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. ഐ.എം വിജയന്റെ പേരെഴുതി, എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരെല്ലാം ഒപ്പിട്ട, മിലാന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് ക്ലബ്ബ് അദ്ദേഹത്തിന് സമ്മാനിച്ചത്. കേരളത്തിലെ എസി മിലാന്‍ ഫുട്‌ബോള്‍ അക്കാദമിയിലെ മുഖ്യ പരിശീലകനായ ആല്‍ബര്‍ട്ടോ ലകാന്‍ഡെലയാണ് വിജയന് നേരിട്ട് ജേഴ്‌സി സമ്മാനിച്ചത്. ഇതിന്റെ വീഡിയോ വിജയന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു.
കീവ്: ഉക്രൈനിലെ 15 ശതമാനത്തോളം പ്രദേശങ്ങൾ ഹിതപരിശോധന നടത്തി റഷ്യൻ ഫെഡറേഷന്‍റെ ഭാഗമാക്കി മാറ്റിയ ശേഷം ഉക്രൈൻ സൈന്യം തെക്ക്- കിഴക്കൻ പ്രദേശങ്ങളിൽ മുന്നേറുകയാണെന്ന് റിപ്പോർട്ട്. ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിന്‍റെ ആദ്യ രണ്ട് മാസങ്ങൾക്ക് ശേഷം, റഷ്യൻ സൈനികരെ കീവിൽ നിന്ന് പിൻവലിക്കുകയും തെക്കൻ മേഖലയിൽ വിന്യസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉക്രൈന്റെ തെക്കുകിഴക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യ പിടിച്ചെടുത്തു. യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, 2014 ൽ ക്രിമിയ കൈവശപ്പെടുത്തിയ പോലെ കീഴടക്കിയ പ്രദേശങ്ങളിൽ ഹിതപരിശോധന നടത്തിയ റഷ്യ, പിന്നീട് ഹിതപരിശോധനയില്‍ ജനങ്ങള്‍ റഷ്യയ്ക്കായി വോട്ട് ചെയ്തെന്ന് അവകാശപ്പെടുകയും അവ റഷ്യന്‍ ഫെഡറേഷനൊപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കയും, യുകെയും, യൂറോപ്യൻ യൂണിയനും റഷ്യയുടെ ഈ നീക്കത്തെ അംഗീകരിച്ചില്ല. ഇതിന് പിന്നാലെ റഷ്യ രാജ്യത്തോടൊപ്പം കൂട്ടിച്ചേർത്ത നിരവധി ഗ്രാമങ്ങൾ പിടിച്ചെടുത്തതായി ഉക്രൈൻ സൈന്യം അറിയിച്ചു. തെക്കൻ കെർസൺ മേഖലയിലെ റഷ്യൻ പ്രതിരോധം തകർത്ത് ഉക്രൈൻ സൈന്യം മുന്നേറുകയാണെന്നാണ്…
തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തന ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് (വ്യാഴം) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിർവ്വഹിക്കും. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റി ക്യാമ്പസുകൾ എന്നിങ്ങനെ എല്ലായിടത്തും ഒക്ടോബർ രണ്ടിന് നിശ്ചയിച്ച പ്രകാരം പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. കൈറ്റ്-വിക്ടേഴ്സ് ചാനൽ കേബിൾ/ ഡിടിഎച്ച് നെറ്റ് വർക്കുകളിൽ ലഭ്യമാണ്. ഇതിനുപുറമെ, ഉദ്ഘാടനം ഓൺലൈനായും കാണാൻ കഴിയും. സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ മാറ്റിവെക്കുകയായിരുന്നു. പകരം ഒക്ടോബർ 6 വ്യാഴാഴ്ച ഉദ്ഘാടനം നടത്തുമെന്നും അറിയിച്ചിരുന്നു. വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു മാസക്കാലം സ്കൂൾ തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കും. വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും.
മസ്കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഈ വർഷം 54.8 ശതമാനം വർധിച്ച് ദിവസേന കയറ്റുമതി 29.9 ദശലക്ഷം ബാരലിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19.3 ദശലക്ഷം ബാരലായിരുന്നു കയറ്റുമതി. ജപ്പാനിലേക്കുള്ള കയറ്റുമതിയിൽ 8.4 ശതമാനത്തിന്‍റെ ഉയർച്ച വന്നിട്ടുണ്ട്. തെക്കൻ കൊറിയയിലേക്കുള്ള കയറ്റുമതി 68 ശതമാനം വർധിച്ച് 9.3 ദശലക്ഷം ബാരലായി. ഈ വർഷം ഒമാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്തത് ചൈനയിലേക്കാണ്. മൊത്തം കയറ്റുമതിയുടെ 77 ശതമാനവും ഇവിടേക്കാണ് കയറ്റുമതി ചെയ്യുന്നത്. ചൈനയിലേക്കുള്ള കയറ്റുമതിയും 7.1 ശതമാനം വർധിച്ചു. ഈ വർഷം ആദ്യ എട്ട് മാസത്തിനുള്ളിൽ 167.5 ദശലക്ഷം ബാരൽ എണ്ണയാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 156.4 ദശലക്ഷം ബാരലുകളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. അതേസമയം, രാജ്യത്തെ ക്രൂഡ് ഓയിൽ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ 15.4 ശതമാനം വർദ്ധിച്ചു.
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ജനപ്രിയ കാറുകളിലൊന്നായ റെനോ 4 നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ട്. ഈ എൻട്രി-ലെവൽ ഹാച്ച്ബാക്ക് 1960 കളുടെ ആരംഭം മുതൽ 1990 കളുടെ മധ്യം വരെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്കുണ്ടായിരുന്നു. ഇപ്പോൾ ഈ മോഡൽ തിരിച്ചെത്തുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇലക്ട്രിക് പവറുമായി വരുന്ന പുതിയ റെനോ 4 ഈ വർഷം ഒക്ടോബർ 17 ന് ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കും. റെനോ 4 കൺസെപ്റ്റിന്‍റെ പുതിയ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഇലക്ട്രിക് ക്രോസ്ഓവർ ആയിരിക്കും പുതിയ മോഡൽ. കൂടാതെ, ജ്വലന എഞ്ചിൻ ഉണ്ടാവില്ല. റെനോ 4 മാത്രമല്ല, ഫ്രഞ്ച് വാഹന നിർമാതാക്കൾ 5 ഹാച്ച്ബാക്കും വീണ്ടും അവതരിപ്പിക്കും. എന്നിരുന്നാലും, എസ്‌യുവി ക്രേസിൽ പണം സമ്പാദിക്കാനുള്ള കൂടുതൽ സാഹസിക വാഹനമായി റെനോ 4 മാറും.
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം അദ്ദേഹം പ്രചാരണം നടത്തും. 7ന് ഗുജറാത്തിലും 8ന് മഹാരാഷ്ട്രയിലും 9, 10 തീയതികളിൽ ആന്ധ്രാപ്രദേശിലുമാണ് പ്രചാരണം. ചെന്നിത്തല നിലവിൽ കോൺഗ്രസിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്തതിനാൽ പ്രചാരണത്തിനിറങ്ങുന്നത് തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാകില്ല. പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലികാര്‍ജുൻ ഖാര്‍ഗേക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഞങ്ങളാരും തരൂരിനെ എതിർത്തിട്ടില്ല. മൂന്ന് തവണ പാർലമെന്‍റേറിയനായിരുന്നു അദ്ദേഹം. അദ്ദേഹം കേന്ദ്രമന്ത്രിയുമായി. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പിന്തുണയോടെയാണ് ഇതെല്ലാം സംഭവിച്ചത്. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന ഒരാൾക്ക് പാർട്ടി രംഗത്ത് പ്രവർത്തിച്ച പരിചയം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് പാർട്ടിയിൽ പരിചയസമ്പത്തുള്ള ഖാർഗെയെ ഞങ്ങൾ പിന്തുണയ്ക്കുന്നത്. ബഹുഭൂരിപക്ഷം പ്രതിനിധികളും ഖാർഗെയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു. കേരളത്തിൽ നിന്നുള്ള നേതാക്കൾ തന്നെ എതിർക്കുന്നുവെന്ന തരൂരിന്റെ പ്രസ്താവനയോടും ചെന്നിത്തല പ്രതികരിച്ചു. ദേശീയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള…
ടാറ്റ മോട്ടോഴ്സ് 2022 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചർ വാഹനങ്ങൾ ചില്ലറ വിൽപ്പന നടത്തി. 3,655 ഇലക്ട്രിക് വാഹനങ്ങളും (ടാറ്റ നെക്സോൺ ഇവി, ടാറ്റ ടിഗോർ ഇവി) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും ടാറ്റ വിറ്റു. 47,654 വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡ് 85 ശതമാനം വളർച്ച രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍ പുരസ്‌കാരങ്ങള്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പി ആര്‍ ശ്രീജേഷും സവിതാ പൂനിയയുമാണ് മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍മാര്‍. അന്താരാഷ്ട്ര കരിയറിന്‍റെ 16-ാം വർഷത്തിലേക്ക് കടക്കുമ്പോഴും അടുത്തിടെ നടന്ന ഹോക്കി പ്രോ ലീഗിൽ ഇന്ത്യക്കായി 16 മൽസരങ്ങൾ ശ്രീജേഷ് കളിച്ചിട്ടുണ്ട്. ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ വെള്ളി മെഡൽ നേടിയ ആറ് മത്സരങ്ങളിലും ശ്രീജേഷ് വലയ്ക്ക് മുന്നിലുണ്ടായിരുന്നു. 40 ശതമാനം വോട്ടിങ് അവകാശം വിദഗ്ധര്‍ക്കും 20 ശതമാനം ടീമുകള്‍ക്കും 20 ശതമാനം ആരാധകര്‍ക്കും 20 ശതമാനം മീഡിയക്കുമാണ്. 39.9 പോയിന്‍റാണ് ശ്രീജേഷ് നേടിയത്. ഇന്ത്യക്കായി 250 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും ശ്രീജേഷ് സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറാണ് ശ്രീജേഷ്.
മലപ്പുറം: മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചെന്ന വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ശിഹാബ് തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വാർത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ശിഹാബ് പറഞ്ഞു. 126 ദിവസമായി ഷിഹാബ് യാത്ര തുടങ്ങിയിട്ട്. ഇതിനകം 3,200 കിലോമീറ്റർ ദൂരം താണ്ടിക്കഴിഞ്ഞു. യാത്രയുടെ 35 മുതൽ 40 ശതമാനം വരെ പൂർത്തിയായതായും ഷിഹാബ് കൂട്ടിച്ചേർത്തു. “മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ ഇല്ല. അല്ലാഹുവിന്‍റെ നാമത്തിൽ, പുറത്ത് പ്രചരിക്കുന്ന വാർത്തകൾ നുണയാണെന്ന് ഞാൻ പറയുന്നു”, ശിഹാബ് പറഞ്ഞു. മലപ്പുറം വളഞ്ചേരിയിൽ നിന്ന് തുടങ്ങിയ കാൽനട യാത്രയ്ക്ക് വൻ ജന സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ സ്ഥലത്ത് നിന്നും മറ്റ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ ശിഹാബിനൊപ്പം നിരവധിയാളുകളാണ് നടക്കുന്നത്. 2023 -ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.
