- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
Author: News Desk
തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫർഹാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ഫർഹാന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്നത്. നെൽസൺ വെങ്കിടേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. നെൽസൺ വെങ്കിടേശൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുൽ ബിനോയ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡ്രീം വാര്യർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ബാലചന്ദ്രമേനോൻ, ലിജോ മോൾ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണപ്രഭ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഡിക്സൺ പൊടുത്താസും സുരാജ് പി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇങ്ക്ലാബ് സിനിമാസിന്‍റെ ബാനറിലാണ് ‘പുലിമട’ നിർമ്മിക്കുന്നത്. രാജീവ്…
ദുബായ്: സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച വനിതാ താരമാവാനുള്ള പട്ടികയിൽ രണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇടം നേടി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ഓപ്പണർ സ്മൃതി മന്ദാന എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടോപ് സ്കോററായിരുന്നു ഹർമൻ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സ്മൃതി മന്ദാന. ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് പട്ടികയിൽ മൂന്നാമത്. 1999ന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം ചരിത്രം കുറിച്ചിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ 221 റണ്‍സുമായി ടോപ് സ്കോററായ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ആദ്യ ഏകദിനത്തിൽ പുറത്താകാതെ 74 റൺസ് നേടിയ ഹർമൻ രണ്ടാം മത്സരത്തിൽ 143 റൺസാണ് നേടിയത്. ഏകദിനത്തിൽ ഹർമന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 181 റൺസുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്…
തമിഴ് സീരിയൽ നടൻ ലോകേഷ് രാജേന്ദ്രൻ (34) ആത്മഹത്യ ചെയ്ത നിലയിൽ. ഒക്ടോബർ രണ്ടിനാണ് ലോകേഷിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കോയമ്പേട് ബസ് സ്റ്റാൻഡിൽ വച്ച് അസ്വസ്ഥത കാണിക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസിൽ കിൽപ്പാക്കം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ വിഷം കഴിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുറച്ചു നാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ലോകേഷ് എന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്നുമുതൽ മാനസികമായി തകർന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച തന്റെ അടുത്തെത്തി പണം ആവശ്യപ്പെട്ടെന്നും എഡിറ്ററായി ജോലി നോക്കാൻ പോവുകയാണെന്ന് പറഞ്ഞെന്നുമാണ് അച്ഛൻ പറയുന്നത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മദ്യത്തിന് അടിമയായിരുന്നു ലോകേഷ് എന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും ബസ് സ്റ്റാൻഡിലാണ് കിടന്നുറങ്ങിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ബജറ്റ് ഫോൺ ‘മോട്ടോ ജി 72’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 108 എംപി ക്യാമറയും 10 ബിറ്റ് ബില്യൺ കളർ പോലെഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നതാണ് ഫോൺ. മെറ്റിയോറൈറ്റ് ഗ്രേ, പോളാർ ബ്ലൂ എന്നീ രണ്ട് കളറുകളിലാണ് ഫോൺ എത്തുന്നത്. മീഡിയടെക് ഹീലിയോ ജി 99 പ്രോസസറാണ് പുതിയ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 5000 എംഎഎച്ച് ബാറ്ററിയും 30 വാട്ട് ടർബോപവർ ചാർജറും ഉണ്ടാകും. 18,999 രൂപയ്ക്ക് പുറത്തിറക്കിയ മോട്ടോ ജി 72 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിൽ 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എംപിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ താൻ ആളല്ലെന്നും, മനസാക്ഷി വോട്ടാണെന്ന് പറയുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. “ജനാധിപത്യ തിരഞ്ഞെടുപ്പിൽ, അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിൽ ആർക്കും പരാതിയില്ല. ശശി തരൂരും ഞാനും രാവിലെ സംസാരിച്ചു. ഞങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയും നെഹ്റുവിന്‍റെ സ്ഥാനാർത്ഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. അതാണ് കോൺഗ്രസിന്‍റെ ചരിത്രം. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ മുഖമാണ്. കോൺഗ്രസ് അതിലേക്ക് പോകുമ്പോൾ അസൂയപ്പെടേണ്ടതില്ല. മാധ്യമങ്ങൾക്ക് ആശങ്ക വേണ്ട. കേരളത്തിന്‍റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ ഞാൻ ആരാണ്?”, സുധാകരൻ ചോദിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ മുരളീധരൻ എന്നിവരെല്ലാം മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം കഠിനാധ്വാനത്തിലൂടെ താഴേത്തട്ടിൽ നിന്ന് ഉയർന്നുവന്ന ഖാർഗെയാണ്…
ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് റദ്ദാക്കാൻ യുവാവിന് മുന്നിൽ വിചിത്രമായ ഉപാധിയുമായി ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. യുവാവ് ഒരു ബർഗർ കടയുടമയാണ്. ഇയാളുടെ മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മുൻ ഭാര്യ യുവാവിനെതിരെ കേസ് നൽകിയത്. എന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്തുനിന്നും സമവായ നീക്കം ഉണ്ടായത്. രണ്ട് അനാഥാലയങ്ങളിലായി നൂറിൽ കുറയാത്ത കുട്ടികൾക്ക് വൃത്തിയുള്ളതും രുചികരവുമായ ബർഗറുകൾ വിതരണം ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലാണോ ബർഗറുകൾ നിർമ്മിക്കുന്നതെന്ന് നിരീക്ഷിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ശത്രുതയും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗ പരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പ്രസ്താവിച്ച് എഫ്ഐആർ റദ്ദാക്കാൻ തീരുമാനിച്ചത്. വൈവാഹിക തർക്കമെന്നാണ്…
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ-ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ കൂറ്റൻ ദസറ റാലികൾ സംഘടിപ്പിച്ച് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനായി 1,800 ബസുകളാണ് ഇരുവിഭാഗവും ബുക്ക് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എം.എസ്.ആർ.ടി.സി) ബസുകളാണ് ബുധനാഴ്ചത്തെ റാലികൾക്കായി പ്രധാനമായും ബുക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള വിവിധ വ്യക്തികൾ ബസുകൾക്കായി മുൻകൂറായി പണം നൽകിയിട്ടുണ്ടെന്ന് റോഡ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. ശിവസേനയുടെ വിമത വിഭാഗങ്ങളിലെ പ്രവര്‍ത്തകരെ റാലിക്കായി എത്തിക്കാന്‍ സ്‌കൂള്‍ ഗതാഗത സര്‍വീസുകളൊഴികെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ എല്ലാ ഗ്രാമീണ മേഖലാ സര്‍വീസുകളും തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഇതൊന്നും ദൈനംദിന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് റോഡ് കോർപ്പറേഷൻ ജനറൽ മാനേജർ ശിവജി ജഗ്ദീപ് പറഞ്ഞു. സാധാരണ സർവീസുകളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും എല്ലാ വർഷത്തെയും പോലെ നവമിയും ദശമിയും അവധി ദിവസങ്ങളായതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ 45 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ദൈനംദിന സർവീസ് പൂർത്തിയായതിന് ശേഷം…
തൃശൂര്‍: തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടുത്തം. വെളിയന്നൂരിലെ സൈക്കിൾ ഷോപ്പിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. സൈക്കിളുകളും സൈക്കിൾ പാട്സും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി സൈക്കിളുകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ജോലിക്കാർ ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 10.30ന് സി.ബി.ഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതിൽ ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ ശിവശങ്കർ കൈപ്പറ്റിയെന്നാണ് ആരോപണം. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം.ശിവശങ്കറും ചേർന്ന് ഈ പണം വിഭജിച്ചെടുത്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വിളിപ്പിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ അഴിമതിക്കേസിലെ പ്രതികളാണ്. ലൈഫ് മിഷൻ ഇടപാടിലെ കോഴ ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നെന്നും സ്വപ്ന സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ എല്ലാ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ്…
രാജ്‌കോട്ട്: നീന്തലിൽ കേരളത്തിനായി നാലാം മെഡൽ നേടി സാജൻ പ്രകാശ്. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സാജൻ സ്വർണം നേടിയത്. 1:59.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. ഇത്തവണത്തെ സാജന്‍റെ രണ്ടാം സ്വർണ നേട്ടമാണിത്. അസമിന്‍റെ ബിക്രം ചാങ്മായ് വെള്ളിയും ബംഗാളിന്‍റെ ദേബ്നാഥ് സാനു വെങ്കലവും നേടി. നേരത്തെ പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും താരം സ്വർണം നേടിയിരുന്നു. ചൊവ്വാഴ്ച പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ വെള്ളി നേടിയ സാജൻ 200 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളി നേടിയിരുന്നു.
