- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: News Desk
ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ തരൂര്‍ പരാതി നൽകിയിട്ടില്ല: മധുസൂദൻ മിസ്ത്രി
ന്യൂഡല്‍ഹി: പരസ്യ പിന്തുണ ചട്ടലംഘനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കൾക്കെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ പരാതി നൽകിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. മറ്റൊരു സംസ്ഥാനത്തെക്കുറിച്ച് തരൂർ പരാതി നൽകിയിട്ടുണ്ട്. അത് പരിശോധിക്കും. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്നും മിസ്ത്രി വിശദീകരിച്ചു. രാജ്യത്തുടനീളം 69 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രക്കാർക്കായി പ്രത്യേക പോളിംഗ് ബൂത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയാണെന്നാണ് ശശി തരൂരിന്റെ പരാതി. നേതാക്കൾ ഭാരവാഹിത്വം രാജിവയ്ക്കാതെ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്നിൽ അണിനിരക്കുന്നതിലാണ് തരൂർ അതൃപ്തി പരസ്യമാക്കിയത്. തരൂർ മഹാരാഷ്ട്രയിൽ എത്തിയപ്പോൾ പ്രമുഖ നേതാക്കളാരും അദ്ദേഹത്തെ കാത്തുനിന്നിരുന്നില്ല. തരൂർ നാളെ മഹാരാഷ്ട്ര പിസിസി സന്ദർശിക്കാനിരിക്കെ അദ്ദേഹത്തെ സ്വീകരിക്കാനോ പ്രചാരണത്തിന് സൗകര്യം ഒരുക്കാനോ നിർദ്ദേശങ്ങളില്ല.
മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്നും മന്ത്രിമാരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായ ഉദ്യോഗസ്ഥരാണെന്നുമുള്ള കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസംഗത്തിൽ ഇടപെട്ട് മറുപടി നൽകി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. “അവതാരങ്ങൾക്ക് അവതാര ലക്ഷ്യമുണ്ട്. അവർ അടുത്ത ഭരണം വരുമ്പോൾ അവരെ പിടിക്കും. അത് അവരുടെ സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ പ്രതിയെ വാദിയാക്കാണോ എന്തിനും അവർ തയ്യാറാണ്. അതുകൊണ്ട് മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണം” എന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്. ഇതിനിടെ വേദിയിലിരുന്ന മന്ത്രി റിയാസ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എംപി അനുവാദവും നൽകി. തുടർന്നായിരുന്നു റിയാസിന്റെ മറുപടി. “ഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നതുപോലെ കുഴിയിൽ ചാടുകയോ വീഴുകയോ ചെയ്യുന്നവരല്ല ഇടത് മന്ത്രിമാരെന്ന് മനസിലാക്കുന്നത് നന്നായിരിക്കും” റിയാസ് പറഞ്ഞു. ഇതിനുശേഷം അദ്ദേഹം തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവരാണ് സ്ഥാനാർത്ഥികൾ. രഹസ്യ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ഈ മാസം 17ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ പരസ്യ പിന്തുണയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയാണ്. മാർഗനിർദ്ദേശങ്ങൾ അവഗണിച്ച് മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുന്ന നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് തരൂർ പറഞ്ഞു. സമവായമോ നാമനിർദ്ദേശ പത്രിക പിൻവലിക്കലോ ഉണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഖാർഗെ ഹൈദരാബാദിലും തരൂർ മുംബൈയിലും പ്രചാരണം നടത്തുകയാണ്. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഹൈക്കമാൻഡിന്‍റെ വികാരം കണക്കിലെടുത്ത് ഖാർഗെയെ പിന്തുണയ്ക്കുന്ന പി.സി.സികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് പിസിസി അധ്യക്ഷൻ പരസ്യമായി പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂർ അതൃപ്തി അറിയിച്ചത്.
അയോധ്യയില്‍ ചാവേറാക്രമണം നടത്തും;പോപ്പുലർ ഫ്രണ്ട് നേതാവ് ഭീഷണിക്കത്ത് അയച്ചെന്ന് ബിജെപി എംഎല്‍എ
ന്യൂഡൽഹി: തീവ്രവാദ ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ തനിക്ക് ഭീഷണി കത്ത് ലഭിച്ചെന്ന് ബിജെപി എംഎൽഎ. പോപ്പുലർ ഫ്രണ്ട് അംഗത്തിന്‍റെ പേരിലാണ് മഹാരാഷ്ട്രയിൽ നിന്നുള്ള എംഎൽഎ വിജയകുമാർ ദേശ്മുഖിന് ഭീഷണി കത്ത് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷാഫി ബിരാജ്ദാറിനെതിരെ എംഎൽഎ പരാതി നൽകിയിട്ടുണ്ട്. അയോധ്യയിലെ രാം മന്ദിറിലും കൃഷ്ണ ജന്മഭൂമി മന്ദിറിലും ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ റഡാറിൽ ഉണ്ടെന്നും ശിരഛേദം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സോളാപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ വ്യാപകമായ റെയ്ഡിനും അറസ്റ്റിനും ശേഷമാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് വിലക്ക്. പോപ്പുലർ ഫ്രണ്ടിന് പുറമെ അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും നിരോധിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട്, റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,…
ബെയ്ജിങ്: ചൈന രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. മഞ്ഞക്കടലിലെ വിക്ഷേപണത്തറയിൽ നിന്ന് താഴ്ന്ന ഭ്രമണപഥത്തിലേക്കാണ് ചൈന ഉപഗ്രഹങ്ങൾ അയച്ചത്. ലോംഗ് മാർച്ച് 11 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്. കടൽത്തീരത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് വിക്ഷേപണത്തറ ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് ലോംഗ് മാർച്ച് 11 പേടകം കടലിൽ നിന്ന് വിക്ഷേപിക്കുന്നതിനായി പരിഷ്കരിക്കുന്നത്. വിക്ഷേപണ വാഹനം 500 കിലോഗ്രാം വരെ പേലോഡ് വഹിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോംഗ് മാർച്ച് 11ന് കടലിലും കരയിലും നിന്ന് വിക്ഷേപണം നടത്താൻ കഴിയും. വ്യാഴാഴ്ചയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമാണെന്ന് ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) അറിയിച്ചു. സെന്‍റിസ്പേസ്-1 എസ് 5, എസ് 6 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2019 ന് ശേഷം ഇത് നാലാം തവണയാണ് ചൈന കടലിൽ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുന്നത്.
ലണ്ടന്‍: കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റം സുഗമമാക്കുന്നതിന് കേരള സർക്കാരും യുകെയും തമ്മിൽ നാളെ ധാരണാപത്രം ഒപ്പിടും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യു.കെ യില്‍ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, നേര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലണ്ടനില്‍ ധാരണാപത്രം ഒപ്പിടുക. സുരക്ഷിതവും സുതാര്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രക്രിയ പൂർത്തിയായ ശേഷം, നവംബറിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന യുകെ എംപ്ലോയ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി മൂവായിരത്തിലധികം ഒഴിവുകൾ സൃഷ്ടിക്കും.
പട്ന: റെയിൽവേ റിക്രൂട്ട്മെന്‍റ് അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ലാലുവിന് പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കേസിൽ ഒന്നുമില്ലെന്നായിരുന്നു നിതീഷിന്‍റെ പ്രതികരണം. ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിനാലാണ് ലാലുവിനെതിരെ തിരിയുന്നതെന്നും നിതീഷ് പറഞ്ഞു. ‘അഞ്ച് വർഷം മുമ്പ് ഞങ്ങൾ വേർ പിരിഞ്ഞു. ഞാൻ അന്ന് എല്ലാം കണ്ടിട്ടുണ്ട്, അതിൽ ഒന്നുമില്ല. ബിജെപിയുമായുള്ള സഖ്യം വേർപെടുത്തിയതോടെ അത് വീണ്ടും കുത്തിപ്പൊക്കി. അവർക്ക് തോന്നുന്നതെന്തോ അത് അവർ ചെയ്യുന്നു, നമുക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ?’ നിതീഷ് കുമാർ പറഞ്ഞു. ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരുൾപ്പെടെ 16 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. റെയിൽവേയിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. യു.പി.എ സർക്കാരിന്റെ കാലത്ത് ലാലു റെയിൽവേ മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം.
ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയ്ക്ക് കൈമാറും. 2017ൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ 100 ട്രക്കുകൾക്ക് ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ആദ്യ ട്രക്ക് നൽകുക. ആദ്യ വാഹനം ഡിസംബർ ഒന്നിന് എത്തുമെന്ന് എലോൺ മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കയിലെ നെവാഡ മരുഭൂമിയിലെ ടെസ്‌ലയുടെ ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുക. ആഴ്ചയിൽ അഞ്ച് ട്രക്കുകൾ വീതം പുറത്തിറക്കുമെന്ന് ടെസ്‌ല അറിയിച്ചു. ഒറ്റ ചാർജിൽ ഫുൾ ലോഡുമായി വാഹനം 805 കിലോമീറ്റർ ഓടുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. ടെസ്‌ല ട്രക്കിന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗത കൈവരിക്കാൻ ആകെ ആവശ്യം 20 സെക്കൻഡ് ആണ്. ലോഡ് ഇല്ലെങ്കിൽ ഇത് വെറും 5 സെക്കൻഡ് ആകും. ശരാശരി വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണ്. ഗിഗാ ഫാക്ടറിയിൽ നിന്ന് കാലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് ലോഡുകൾ നിറച്ച രണ്ട് ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണ് മസ്ക് ഇലക്ട്രിക് ട്രക്കിന്‍റെ…
ദോഹ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്ന് വരുന്ന പുതിയതും ശീതീകരിച്ചതുമായ ചെമ്മീനുകളിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇറക്കുമതി ചെയ്ത ചെമ്മീനുകളുടെ സാമ്പിളുകൾ ലാബുകളിൽ പരിശോധിക്കുകയും അമിതമായ അളവിൽ മായം ചേർക്കൽ കണ്ടെത്തുകയും ചെയ്തു. നഗരസഭ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ എല്ലാ മാർക്കറ്റുകളിൽ നിന്നും ഇന്ത്യൻ ചെമ്മീൻ പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ശീതീകരിച്ചതും പുതിയതുമായ ചെമ്മീനുകൾ ഉപയോഗിക്കരുതെന്നും വാങ്ങിയ ചെമ്മീൻ തിരികെ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ചെമ്മീൻ കഴിച്ചതിന് ശേഷം വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ലണ്ടൻ: രാജ്യത്തിന്‍റെ കടബാധ്യത ഒഴിവാക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200000 സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കാൻ യുകെ. പൊതുമേഖലാ ജീവനക്കാരുടെ വേതനം 5% വർധിപ്പിക്കാനാണ് യുകെ ആലോചിക്കുന്നത്. ഈ അവസരത്തിൽ ബജറ്റിനേക്കാൾ കൂടുതൽ തുക വേണ്ടിവരുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവർഷം 3.5 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. കടമെടുക്കൽ വർദ്ധിപ്പിക്കാതെ രാജ്യത്തിന്‍റെ ചെലവുകൾ കൈകാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഈ വർഷം മാത്രം 5.6 ബില്യൺ ഡോളർ സർക്കാർ കണ്ടെത്തേണ്ടതുണ്ട്.
