- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മെയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഇന്നലെ വൈകുന്നേരമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചാൾസിന്‍റെ ഭാര്യ കാമിലയും രാജപത്നിയായി അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ആദ്യത്തെ കിരീടാവകാശിയായ മൂത്ത മകൻ ചാൾസ് രാജാവായി ചുമതലയേറ്റത്. അതിനുശേഷം രാജാവിന്‍റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും, ആംഗ്ലിക്കൻ സഭയുടെ തലവൻ കൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെടുകയും പരമാധികാരത്തിന്‍റെ പ്രതീകമായ ഇംപീരിയൽ കിരീടം അണിയുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. കോഹിനൂർ രത്നം അടങ്ങിയ കിരീടം കാമിലയ്ക്ക് ലഭിക്കും. കാന്‍റർബറി ആർച്ച് ബിഷപ്പ് റവ.ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ നടക്കുക. രാജാവിനെ ആർച്ച് ബിഷപ്പ് തന്നെ കീരീടം അണിയിക്കും. 70 വർഷം മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
കൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചതിൽ കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ തന്‍റെ അധികാരപരിധി മറികടന്ന് തെറ്റായി പ്രവർത്തിച്ചുവെന്ന് ഹൈക്കോടതി. കോളേജിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. കോളേജ് തുടങ്ങാനുള്ള അപേക്ഷയിൽ സിൻഡിക്കേറ്റിന് നിയമപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. സിൻഡിക്കേറ്റിനെ ഒഴിവാക്കിയായിരുന്നു വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ കോളേജിന് അനുമതി നൽകിയത്. പടന്നയിലെ ടി.കെ.സി എജ്യുക്കേഷൻ സൊസൈറ്റിക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ സിൻഡിക്കേറ്റിന്‍റെ അനുമതിയില്ലാതെ പരിശോധന നടത്താൻ വൈസ് ചാൻസലർ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച ഭരണാനുമതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കി. ഇക്കഴിഞ്ഞ ജൂലായ് 20നാണ് ടികെസി എജ്യുക്കേഷൻ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് തുടങ്ങാൻ വൈസ് ചാൻസലര്‍ ഡോ. ഗോപിനാഥ് അനുമതി നൽകിയത്. സിൻഡിക്കേറ്റിന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ്…
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇഴയുന്നു. ഫണ്ടിന്‍റെ അഭാവം മൂലം പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരു മാസം കഴിഞ്ഞിട്ടും പദ്ധതി വേഗത്തിലായിട്ടില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ട് ഉടൻ ലഭ്യമാകുമെന്നും കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ റോഡ് വീതികൂട്ടലും കാന പുനർനിർമ്മാണവും മാസങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. പക്ഷേ, പ്രാരംഭ ആവേശത്തിനു ശേഷം എല്ലാം നിലച്ചു. പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടും നിർമ്മാണത്തിന് ഊർജം വെച്ചില്ല. ഭൂമി ഏറ്റെടുക്കലിന് ഫണ്ടില്ലെന്നതാണ് പ്രശ്നം. ഭൂമി ഏറ്റെടുക്കാൻ അടിയന്തരമായി 130 കോടി രൂപ വേണം. 134 ഭൂവുടമകൾക്കാണ് പണം നൽകേണ്ടത്. ഇതിനുപുറമെ, ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും പണമില്ല. അധികൃതർ ഇക്കാര്യം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കൊച്ചി മെട്രോ രണ്ടാം…
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. യുവതിയെ വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവളത്ത് എത്തിച്ച് ശാരീരികമായി പീഡിപ്പിച്ചു. എൽദോസിന്‍റെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തട്ടിപ്പുകാരിയെന്നു മാധ്യമങ്ങളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. എൽദോസ് കുന്നപ്പിള്ളി ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്. ഇതിനിടെയാണ് എൽദോസ് കുന്നപ്പള്ളി മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 14നാണ് എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്ത് എത്തിയത്. വാക്കുതർക്കമുണ്ടായെന്നും എൽദോസ് തന്നെ മർദ്ദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയോട് ഹാജരാകാൻ ആവശ്യപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ സംസ്ഥാന സർക്കാർ ഉടൻ അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ശാസ്ത്ര ബോധവും യുക്തിചിന്തയും സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കപ്പെടണം എന്ന അവബോധത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ശാസ്ത്രചിന്ത സമൂഹത്തിൽ നിന്നും വ്യക്തിജീവിതത്തിൽ നിന്നും എത്രമാത്രം അകലെയാണെന്ന് തെളിയിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കേരളം മുൻകാലങ്ങളിലും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ആന്റി സൂപ്പര്‍സ്റ്റിഷ്യന്‍ ആന്റ് ബ്ലാക്ക് മാജിക് ആക്ട്, കർണാടകയിലെ കർണാടക പ്രിവൻഷൻ ആൻഡ് ഇറേഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട് എന്നിവയുടെ മാതൃകയിൽ കേരളത്തിൽ അടിയന്തരമായി ഒരു നിയമം കൊണ്ടുവരണമെന്ന് കാനം രാജേന്ദ്രൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭുവനേശ്വര്‍: അണ്ടര്‍ 17 ഫുട്‌ബോൾ ലോകകപ്പിൽ തോൽവിയോടെ തുടക്കം കുറിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരത്തിൽ ശക്തരായ യുഎസിനെതിരെ പോരാടാൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മെലിന ആഞ്ചലിക്ക റെബിംബാസ് അമേരിക്കയ്ക്കായി രണ്ട് ഗോളുകൾ നേടി. ഷാർലറ്റ് റൂത്ത് കോലാർ, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംസൺ, എല്ല എമ്രി, ടെയ്ലർ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും സ്കോർ ചെയ്തു. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം അമേരിക്ക ആധിപത്യം പുലർത്തി. ഇന്ത്യൻ പോസ്റ്റിലേക്ക് 14 ഷോട്ടുകളാണ് ടീം അടിച്ചത്. കളിയിൽ 79 ശതമാനം പന്തും സന്ദർശകർ കൈവശം വെച്ചു.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ രണ്ട് പേരെ കൂടി പ്രതി ചേർത്തു. എംഎൽഎയ്ക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതികളിൽ ഒരാൾ റനിഷ എന്ന സ്ത്രീയാണ്. രണ്ടാമത്തെയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഇരുവരും ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. സുഹൃത്തായ യുവതിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസ്. എൽദോസ് കുന്നപ്പിള്ളി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതി മജിസ്ട്രേറ്റിന് മൊഴി നൽകി. ഒന്നര വർഷത്തിലേറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നീട് മറ്റ് ബന്ധങ്ങളിലേക്ക് മാറി. ശാരീരിക പീഡനം തുടർന്നതോടെ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം 14ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ബലമായി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന് മൊഴിയിൽ പറയുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ യുവതി കുഴഞ്ഞു വീണു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കോവളം പൊലീസിനെതിരെയും ഗുരുതര…
കുവൈത്ത്: കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 31,000 ത്തിലധികം ട്രാഫിക് നിയമ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്‍റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് വിഭാഗം ഇത്തരത്തിലുള്ള നിരവധി സുരക്ഷാ പരിശോധനകൾ നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ അശ്രദ്ധമായി വാഹനം ഓടിച്ചിരുന്ന 40 ഡ്രൈവർമാരെ സംഘം പിടികൂടി. 96 വാഹനങ്ങൾ തടങ്കൽ ഗാരേജിലേക്ക് റഫർ ചെയ്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത 77 പേരെ ജുവനൈൽ പ്രോസിക്യൂഷനിലേയ്ക്ക് അയച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 270 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 293 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തതിനു പിന്നാലെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എം.എൽ.എയ്ക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആവശ്യപ്പെട്ടു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെന്നും മൊഴിയിൽ ആരോപിക്കുന്നു. തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. വിശദമായ മൊഴിയെടുത്ത ശേഷം എംഎൽഎയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനിടെ എൽദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൽദോസ് കുന്നപ്പിള്ളിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ, മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കോവളം പൊലീസ് കേസെടുത്തത്. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പൊലീസിന് നൽകിയതിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് ഉള്ളത്. എം.എൽ.എ തന്നെ…
ഹിന്ദി അടിച്ചേല്പിക്കുന്നത് അംഗീകരിക്കില്ല; കേരളത്തിന്‍റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത അധ്യയന ഭാഷയാക്കാനും, കേന്ദ്രസർവീസുകളിലേക്കു നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കാനുമുള്ള പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കേരളത്തിന്‍റെ നിലപാട് കേന്ദ്രത്തെ അറിയിച്ചത്. സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയമാണ് ഇന്ത്യയുടെ സത്തയെ നിർണ്ണയിക്കുന്നത്. ഇത് അംഗീകരിച്ച് കൊണ്ട്, വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്ണുതയും പരസ്പര ബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്. ഒരു ഭാഷയെ മറ്റ് ഭാഷകൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കുമെന്നും, അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ, സംസ്ഥാനങ്ങളുടെ സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. ഹിന്ദിയിൽ തൊഴിൽ പരീക്ഷകൾ നടത്തുന്നത് രാജ്യത്തെ വലിയൊരു ശതമാനം യുവാക്കൾക്ക് തൊഴിൽ നിഷേധിക്കപ്പെടാൻ ഇടയാക്കും. മാത്രമല്ല, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് സഹകരണ ഫെഡറലിസമെന്ന തത്വത്തിന് വിരുദ്ധമാണ്. ഈ കാരണങ്ങൾ…
