- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
വാഷിംഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു. 32 മിനിറ്റ് വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു. ഡാർട്ട് കൂട്ടിയിടി ദൗത്യത്തിന്‍റെ വിജയം നാസയാണ് പ്രഖ്യാപിച്ചത്. ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചതിന്‍റെ ഫലമായി, ഡിമോർഫസ് ഡിഡിമോസിനെ പരിക്രമണം ചെയ്യുന്ന വേഗത വർദ്ധിച്ചു. നേരത്തെ 11 മണിക്കൂറും 55 മിനിറ്റും സമയമാണ് ഡിഡിമോസിനെ ചുറ്റിക്കറങ്ങാൻ ഡിമോർഫസ് ഉപയോഗിച്ചിരുന്നത്. ഇത് ഇപ്പോൾ 11 മണിക്കൂറും 23 മിനിറ്റുമായി കുറച്ചിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചതിലും വലിയ വ്യതിയാനമാണ്. ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റാൻ പറ്റുമോ എന്ന പരീക്ഷണം ആയിരുന്നു നാസയുടെ ഡബിൾ ആസ്ട്രോയ്ഡ് റീ ഡയറക്ഷൻ ടെസ്റ്റ് അഥവാ ഡാർട്ട്. 2021 നവംബർ 24 നാണ് ഇത് വിക്ഷേപിച്ചത്. 2022 സെപ്റ്റംബർ 27 ന്, 10 മാസം നീണ്ട യാത്രയ്ക്ക് ശേഷം, ബഹിരാകാശ പേടകം ഡിമോർഫസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡിഡിമോസ് ഇരട്ടകളിലെ കുഞ്ഞൻ ഡിഡിമോസ്…
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഖാർഗെയ്ക്ക് വോട്ട് ചെയ്യണമെന്ന് ചില നേതാക്കൾ വോട്ടർമാരോട് ആവശ്യപ്പെടുകയാണെന്ന് തരൂർ ആവർത്തിച്ചു. എന്നാൽ രഹസ്യ ബാലറ്റിൽ തനിക്ക് പിന്തുണയുണ്ടെന്നാണ് തരൂരിന്റെ അവകാശവാദം. അതേസമയം, വോട്ടർമാർ സ്വമേധയാ തന്നെ പിന്തുണയ്ക്കുകയാണെന്ന് ഖാർഗെ അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേര് നിർദേശിച്ചത് സോണിയാ ഗാന്ധിയാണെന്ന അഭ്യൂഹങ്ങൾ മല്ലികാർജുൻ ഖാർഗെ തള്ളി.
കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ കാർത്തികേയ 2 എന്ന തെലുങ്ക് ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു. നിഖിൽ സിദ്ധാർത്ഥയെ കൂടാതെ മലയാളത്തിന്‍റെ പ്രിയ താരം അനുപമ പരമേശ്വരനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെറും 48 മണിക്കൂർ കൊണ്ട് ചിത്രം 100 കോടിയിലധികം മിനിറ്റ് വ്യൂസ് നേടി എന്നാണ് റിപ്പോർട്ടുകൾ. ഒരു ആക്ഷൻ-സാഹസിക ത്രില്ലർ സിനിമ കൂടിയാണിത്. ZEE5 പ്ലാറ്റ്‌ഫോമിൽ ആണ് ഈ സിനിമ എത്തിയിരിക്കുന്നത് .
എടക്കര: തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ തലത്തിലെ നിയന്ത്രണങ്ങൾ കാരണം പല പദ്ധതികളും നടപ്പാക്കാൻ കഴിയുന്നില്ല. നേരത്തേയുണ്ടായിരുന്ന വിവിധ ഭവന നിർമാണ പദ്ധതികൾ ഏകോപിപ്പിച്ചതാണ് ഇപ്പോൾ നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതി. ഇതിനായി ഒരു ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകുന്നത്. ബാക്കി തുക പഞ്ചായത്തുകൾ വായ്പയെടുത്താണ് നൽകുന്നത്. ഓരോ വർഷവും ലഭിക്കുന്ന പ്ലാൻ ഫണ്ടിൽ നിന്ന് ഈ തുക വെട്ടിക്കുറയ്ക്കുന്നതിനാൽ റോഡ് നിർമ്മാണം ഉൾപ്പെടെ കാര്യമായ പദ്ധതികളൊന്നും നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് കഴിയുന്നില്ലെന്നും സതീശൻ പറഞ്ഞു. മൂത്തേടം പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 104 കുടുംബങ്ങൾക്കായി ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് വാങ്ങിയ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആദ്യ ഗഡു സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടം ഭൂമിയുടെ രേഖകൾ കൈമാറി. റഷീദ്…
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടപ്പു സാമ്പത്തിക വർഷത്തിലെ (2022-23) ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം പരിഷ്കരിച്ചു. നടപ്പ് സാമ്പത്തിക വർഷം രാജ്യം 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. ജൂലൈയിൽ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇതേ കാലയളവിൽ രാജ്യത്തിന്‍റെ വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ ഐഎംഎഫ് വളർച്ചാ നിരക്ക് 0.6 ശതമാനം കുറച്ചിട്ടുണ്ട്. പണപ്പെരുപ്പം, ഉയർന്ന പലിശ നിരക്ക്, ഉക്രെയ്ൻ-റഷ്യ യുദ്ധം എന്നിവ കാരണം സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ വളർച്ച മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 6.1 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23 ൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രവചിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട രീതിയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ പറഞ്ഞു. ഈ വർഷം…
കൊച്ചി: നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് വെളിപ്പെടുത്തൽ. സിദ്ധനായി എത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം പറഞ്ഞത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തകങ്ങളിൽ മനുഷ്യബലി നടത്തി മാംസം കഴിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് ലൈല പൊലീസിനോട് പറഞ്ഞു. നരബലിക്ക് മുമ്പ് മുഹമ്മദ് ഷാഫി സ്ത്രീകളുടെ ആഭരണങ്ങൾ കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്.
ദുബായ്: യുഎഇയിൽ ജോലി നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ജോലി നഷ്ടപ്പെട്ടാൽ മൂന്ന് മാസം വരെ പ്രതിമാസ ശമ്പളത്തിന്‍റെ 60 ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. യുഎഇ സെൻട്രൽ ബാങ്ക് ലൈസൻസുള്ള ഇൻഷുറൻസ് കമ്പനികൾ വഴി ഇൻഷുറൻസ് എടുക്കാം. ഒരു കമ്പനിയിൽ 12 മാസം തുടർച്ചയായി ജോലി ചെയ്തവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇൻഷുറൻസ് എടുത്ത തീയതി മുതലാണ് ഈ കാലയളവ് നിർണ്ണയിക്കുന്നത്. കൈപ്പറ്റിയിരുന്ന ശമ്പളത്തിന്‍റെ 60 ശതമാനമാണ് മൂന്ന് മാസത്തേക്ക് നൽകുക. പ്രതിമാസം ലഭിക്കുന്ന പരമാവധി തുക 20,000 ദിർഹമാണ്. എല്ലാ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. എന്നിരുന്നാലും, അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ തുക ലഭിക്കില്ല. സംരംഭകർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവരെയും പദ്ധതിയിൽ ഉൾപ്പെടുത്തില്ല.
ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാൽ ആറൻമുള പൊലീസ് മാർച്ച് വഴിയിൽ വച്ച് തന്നെ തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് സജിത്ത് പി.ആനന്ദ് മാർച്ചിന് നേതൃത്വം നൽകി. കേരളത്തിലെ മനുഷ്യബലി ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സജിത്ത് പി ആനന്ദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ എസ്.സൂരജ്, ശരത് ശശിധരൻ, വിഷ്ണു വിക്രമൻ എന്നിവർ പങ്കെടുത്തു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ മലയാള സിനിമയുടെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നായിരുന്നു. ഒക്ടോബർ 5ന് തിയേറ്ററുകളിൽ എത്തിയ ഗോഡ്ഫാദർ, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായിരുന്നു. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ഇപ്പോൾ തമിഴ്നാട്ടിലും എത്തുകയാണ്. ഒക്ടോബർ 14ന് തമിഴ്നാട്ടിൽ ഗോഡ്ഫാദർ റിലീസ് ചെയ്യും. മോഹൻ രാജ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും ഒരു പ്രധാന അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇതോടെ ചിത്രത്തിന് പാൻ-ഇന്ത്യൻ അപ്പീൽ ലഭിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 69.12 കോടി രൂപ നേടി. നാലാം ദിനം ചിത്രം 100 കോടി ക്ലബിൽ പ്രവേശിച്ചതായി ട്രേഡ് അനലിസ്റ്റുകൾ പ്രഖ്യാപിച്ചിരുന്നു.
കാലിഫോർണിയ: കൗമാരക്കാർക്ക് ‘ആത്മഹത്യാ കിറ്റ്’ എന്ന് വിളിക്കുന്ന വസ്തുക്കൾ വിറ്റതിന് ആമസോണിനെതിരെ കേസെടുത്തു. ആത്മഹത്യ ചെയ്ത രണ്ട് കുട്ടികളുടെ കുടുംബങ്ങൾ ഇ-കൊമേഴ്സ് ഭീമനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൗമാരക്കാർ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് മാരകമായ രാസവസ്തു വാങ്ങുകയും പിന്നീട് അത് സ്വന്തം ജീവൻ അപഹരിക്കാൻ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം, 16 വയസ്സുള്ള ക്രിസ്റ്റീൻ ജോൺസണിന്റെ മാതാപിതാക്കളും 17 വയസ്സുള്ള ഈതൻ മക്കാർത്തിയുടെ മാതാപിതാക്കളുമാണ് തങ്ങളുടെ കുട്ടികളുടെ മരണത്തിന് ഭാഗികമായി ഉത്തരവാദി ആമസോൺ ആണെന്ന് വാദിച്ച് കേസ് നൽകിയിരിക്കുന്നത്. സോഡിയം നൈട്രേറ്റ് എന്നറിയപ്പെടുന്ന ഫുഡ് പ്രിസർവേറ്റീവ് ഉയർന്ന അളവിൽ മാരകമായ ഒരു വിഷവസ്തുവാണ്. ഇതാണ് സൈറ്റ് വഴി വിറ്റഴിച്ചത്. കഴിഞ്ഞ മാസമാണ് കുടുംബം കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ പരാതി നൽകിയത്. രാസവസ്തു വാങ്ങിയ ഉപഭോക്താക്കൾക്ക് ശരിയായ ഡോസ് അളക്കാനുള്ള സ്കെയിൽ, ഛർദ്ദി വിരുദ്ധ മരുന്ന്, ഈ ചേരുവകൾ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ ഹാൻഡ്‌ബുക്ക് എന്നിവയും വാങ്ങാൻ ആമസോൺ…
