Author: News Desk

ദു​ബൈ: സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ദിർഹവും രൂപയും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഉറച്ച് ഇന്ത്യയും യുഎഇയും. മുംബൈയിൽ അവസാനിച്ച നി​ക്ഷേ​പം സം​ബ​ന്ധി​ച്ച ഇ​ന്ത്യ-​യു.​എ.​ഇ ഉ​ന്ന​ത​ത​ല ടാ​സ്ക്ഫോ​ഴ്സ് യോഗത്തിലാണ് ധാരണയായത്. ഡോളറിന് പകരം ഇരുരാജ്യങ്ങളുടെയും കറൻസികൾ സജീവമാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരു രാജ്യങ്ങളിലെയും ബാങ്കുകൾ തമ്മിൽ പുരോഗമിക്കുകയാണ്. സമഗ്ര സാമ്പത്തിക കരാർ പ്രാബല്യത്തിൽ വന്നതോടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഇരു രാജ്യങ്ങളും വലിയ മുന്നേറ്റമാണ് നടത്തുന്നത്. നടപ്പുവർഷം തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷ ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു. അതത് രാ​ജ്യ​ങ്ങ​ളു​ടെ കറൻസികളിലൂടെ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നത് ഇത് സുഗമമാക്കും ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്കും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിൽ യുഎഇ കമ്പനികൾ നേരിടുന്ന ഏത് പ്രശ്നവും സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സ​മാ​ന രീതിയിൽ ഇ​ന്ത്യ​ൻ കമ്പനി​ക​ൾ​ക്കാ​യി യു.​എ.​ഇ​യി​ലും സം​വി​ധാ​നം…

Read More

ദില്ലി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയാൻ മാറ്റി. ഇ.ഡി കേസിൽ ലഖ്‌നൗ ജില്ലാ കോടതിയാണ് സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇ.ഡി കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്ത് ഇറങ്ങാനാകൂ. യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല. 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച സിദ്ദീഖ് കാപ്പന് മെയ് 9നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. യു.പി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ഡൽഹിയിൽ തങ്ങണമെന്ന വ്യവസ്ഥയിലാണ് കാപ്പന് ജാമ്യം അനുവദിച്ചത്. എന്നാൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാകൂ. 2020 ഒക്ടോബർ 5ന് ഹത്രാസിൽ പെൺകുട്ടി…

Read More

ദോഹ: ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളത്തിൽ ഖത്തർ ഒമ്പതാം സ്ഥാനത്ത്. 2021 ലെ ഖത്തറിന്‍റെ ശരാശരി വാർഷിക വരുമാനം 57,120 ഡോളറും പ്രതിവാര വരുമാനം 4,760 ഡോളറുമായിരുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള എംപ്ലോയ്മെന്‍റ് പ്ലാറ്റ്ഫോമായ ലെൻസ അറിയിച്ചു. 90,360 ഡോളർ ശരാശരി വാർഷിക വരുമാനവുമായി സ്വിറ്റ്സർലൻഡാണ് ഒന്നാം സ്ഥാനത്ത്. നോർവേ (84,090 ഡോളർ), ലക്സംബർഗ് (81,110 ഡോളർ), അയർലൻഡ് (74,520 ഡോളർ), യുണൈറ്റഡ് സ്റ്റേറ്റ്സ് (70,430 ഡോളർ) എന്നിവയാണ് യഥാക്രമം അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ ഉള്ളത്.

Read More

ഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ. പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങളാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പേരും ഇന്ന് ആധാർ കാർഡ് ഉടമകളാണ്‌. ഇപ്പോളിതാ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനായോ ആധാർ കേന്ദ്രങ്ങളിലൂടെയോ നടത്താമെന്ന് യുഐഡിഎഐ അറിയിച്ചു. അതേസമയം ഈ പുതുക്കൽ നിർബന്ധമാണോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല. തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് പോലെ, ഓരോ 10 വർഷത്തിലും ആധാർ പുതുക്കണം. വ്യക്തിഗത വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ഓരോ 10 വർഷത്തിലും അപ്ഡേറ്റ് ചെയ്യണം. ഈ അപ്ഡേറ്റ് ഒരു പുതിയ ആധാർ എടുക്കുന്നതിന് സമാനമാണ്. ഒരു വ്യക്തിക്ക് അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ചെന്നോ ഓൺലൈനായോ പുതുക്കൽ നടത്താം.

Read More

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. ഏപ്രിലിൽ കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കായി തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ സീനിയർ വിദ്യാർത്ഥിനിക്കൊപ്പം താമസിക്കുന്നതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പറഞ്ഞു. യുവതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു. മറ്റൊരു സംഭവത്തിൽ, സംസ്ഥാനത്തെ ഗൂഡല്ലൂർ ജില്ലയിൽ 16 വയസുകാരിയെ വിവാഹം കഴിച്ചതിന് 17 വയസുകാരനെ കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ മംഗളസൂത്രം (വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന മാല) അണിയിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.

Read More

മലപ്പുറം: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ പുതിയ നിർമാണങ്ങൾ നഷ്ടപരിഹാരത്തിന് പരിഗണിക്കില്ല. നേരത്തെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അലൈൻമെന്‍റുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജൂണിൽ ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിനുശേഷമുള്ള നിർമാണ പ്രവർത്തനങ്ങൾ നഷ്ടപരിഹാരത്തിന് പരിഗണിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പാതയ്ക്കുള്ള സ്ഥലമെടുപ്പ് നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്. എടപ്പറ്റ, അരീക്കോട് വില്ലേജുകളിൽ അടയാളക്കല്ല് സ്ഥാപിക്കൽ പൂർത്തിയായിക്കഴിഞ്ഞു. വടക്കൻ ജില്ലകളിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ 53 കിലോമീറ്റർ ദൂരം മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്നു. നഗരപ്രദേശങ്ങൾ ഒഴിവാക്കി ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്കായി ജില്ലയിൽ ആകെ 240 ഹെക്ടർ ഭൂമി ഏറ്റെടുക്കും. രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ അടയാളക്കല്ല് സ്ഥാപിക്കാൻ ആരംഭിച്ചത്. എടപ്പറ്റയിൽ കല്ലിടൽ സമാധാനപരമായി പൂർത്തിയായെങ്കിലും അരീക്കോട് പ്രതിഷേധമുണ്ടായി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭൂവുടമകളുടെ സംശയനിവാരണത്തിനായി ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വകുപ്പ് പല കേന്ദ്രങ്ങളിലും സമ്പർക്ക പരിപാടികൾ നടത്തി. ജില്ലയിലെ…

Read More

തിരുവനന്തപുരം: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്തുടനീളം ഏതെങ്കിലും ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനാ സങ്കൽപ്പത്തിന് എതിരാണെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കേന്ദ്ര സർവകലാശാലകൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആശയവിനിമയവും നടപടിക്രമങ്ങളും, കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളും പൂർണ്ണമായും ഹിന്ദിയിൽ ആക്കണമെന്ന് പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാ സമിതി ശുപാർശ ചെയ്തതായാണ് മാധ്യമ വാർത്തകൾ. പരീക്ഷകൾ പൂർണ്ണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കളുടെ ഭാവി തകർക്കും. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കും ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ നടപ്പാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കം വളരെക്കാലമായി തുടരുകയാണ്. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരായ നീക്കമാണിതെന്നും സതീശൻ പറഞ്ഞു.

Read More

കുവൈത്ത് സിറ്റി: കുവൈറ്റിലെ ജഹ്റയില്‍ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനാ കേന്ദ്രം ജഹ്റ ഹെൽത്ത് സെന്‍ററിൽ നിന്ന് ജഹ്റ ഹോസ്പിറ്റൽ 2 ലേക്ക് മാറ്റിയതായി ജഹ്റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് മേധാവി ഡോ. ഫിറാസ് അൽ ശമ്മാരി പറഞ്ഞു. ഇന്ന് മുതൽ പ്രവാസികൾക്കായുള്ള മെഡിക്കൽ പരിശോധനാ കേന്ദ്രം ജഹ്റ ഹോസ്പിറ്റൽ 2 ലെ പഴയ ഒ.പി ക്ലിനിക്കുകളിൽ ആകും പ്രവർത്തിക്കുക. പ്രതിദിനം 500 മുതൽ 600 വരെ രോഗികൾക്ക് സേവനം നൽകാൻ പുതിയ കേന്ദ്രത്തിന് കഴിയുമെന്ന് പൊതുജനാരോഗ്യ വകുപ്പ് മേധാവി പറഞ്ഞു. രക്തപരിശോധനകൾ, മറ്റ് രോഗനിർണയ പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കായി ആറ് കൗണ്ടറുകൾ വീതമുണ്ട്. നാല് റിസപ്ഷൻ കൗണ്ടറുകളും പ്രവർത്തിക്കും.  രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രം പ്രവർത്തിക്കുക. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയും ഇവിടെ സേവനങ്ങൾ ലഭ്യമാകും. ജഹ്റ…

Read More

കൊച്ചി: ഇലന്തൂരിലെ നരബലി കേസിലെ പ്രതികൾക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ഈ കുറ്റകൃത്യം വെറുമൊരു മനുഷ്യബലി മാത്രമല്ല. കൂട്ടക്കൊലയ്ക്ക് പിന്നിൽ തീവ്രവാദ സംഘടനയുടെ സ്വാധീനമുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ഷാഫിയെക്കുറിച്ച് മനസ്സിലായ കാര്യങ്ങൾ തുറന്ന് പറയാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ നരബലിയാണ്. ഈ സംഭവം കേരളീയ സമൂഹത്തെ ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കണം. പ്രതികളിൽ ഒരാൾ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനും സി.പി.എം നേതാവുമാണ്. എന്തുകൊണ്ടാണ് ഭരണകക്ഷിയും അതിന്‍റെ നേതാവും ശരിയായ അഭിപ്രായം പറയാൻ തയ്യാറാകാത്തത്? എന്തുകൊണ്ടാണ് ഭഗവൽ സിങ്ങിനെതിരെ സി.പി.എം നടപടിയെടുക്കാത്തത്? ഇത്തരമൊരു സംഭവം കേരളത്തിന് പുറത്ത് നടന്നിരുന്നെങ്കിൽ സാംസ്കാരിക നായകരുടെ പ്രതികരണങ്ങൾ എങ്ങനെയാകുമായിരുന്നു? അർബൻ നെക്സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെ? എൽദോസ് കുന്നപ്പിള്ളിക്കെതിരെ സർക്കാരിന് എന്താണ് പറയാനുള്ളത്? ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കൾ എന്താണ് മിണ്ടാത്തത് എന്നും ചോദിച്ചു.

Read More

പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡ് അവതരിപ്പിച്ച് ശതകോടീശ്വരൻ എലോണ്‍ മസ്‌ക്. ബോറിംഗ് കമ്പനിയുടെ കീഴിൽ പെർഫ്യൂം ബ്രാൻഡ് അവതരിപ്പിക്കുമെന്ന് സെപ്റ്റംബറിൽ മസ്ക് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധമെന്നാണ് ‘ബേൺഡ് ഹെയർ’ എന്ന് പേരിട്ടിരിക്കുന്ന പെർഫ്യൂമിനെ മസ്ക് വിശേഷിപ്പിക്കുന്നത്. തന്‍റെ ട്വിറ്റർ ബയോയിൽ, മസ്ക് സ്വയം പെര്‍ഫ്യൂം സെയില്‍സ്മാന്‍ എന്ന് വിശേഷിപ്പിക്കുന്നു. ബോറിംഗ് കമ്പനിയുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പെർഫ്യൂമിന് 100 ഡോളറാണ് വില. ഡോഷ് കോയ്ൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചും പെർഫ്യൂം വാങ്ങാം. 10,000 ബോട്ടിലുകള്‍ വിറ്റുപോയെന്നും ഒരു മില്യണ്‍ ഡോളറിന്റെ വില്‍പ്പന നേടിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരാന്‍ കാത്തിരിക്കുകയാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ടണൽ ഗതാഗതം സാധ്യമാക്കുന്ന ഹൈപ്പര്‍ലൂപ്പ് വികസിപ്പിക്കുന്ന മസ്‌കിന്റെ കമ്പനിയാണ് ബോറിംഗ്.

Read More