Author: News Desk

ന്യൂഡൽഹി: കർണാടക ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് 10 ദിവസം കേസ് പരിഗണിച്ച ശേഷം വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണ്ണാടക ഹൈക്കോടതി വിധിയെ ശരിവച്ചപ്പോൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ ഹർജിക്കാരുടെ അപ്പീലുകൾ ശരിവച്ചു. ഇതോടെ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് വിടുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണമോ അതോ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതടക്കമുള്ള കാര്യങ്ങൾ ചീഫ് ജസ്റ്റിസിന് വിട്ടിരിക്കുകയാണ്.

Read More

കൊച്ചി: പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്. നിലവിലെ വോട്ടർപട്ടിക സ്ഥിരപ്പെടുത്തിയ ശേഷം അടുത്ത വർഷം വോട്ടർ പട്ടികയിൽ ഇടം ലഭിക്കുന്ന 17 വയസ്സുള്ളവരുടെ പട്ടിക തയ്യാറാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പാർലമെന്‍റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയുടെ വിഷൻ 24 നേതൃയോഗത്തിൽ ഇതിനായി തയ്യാറെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർപട്ടികയിൽ ഒരേ വീട്ടിലെ വോട്ടർമാരുടെ സീരിയൽ നമ്പറുകൾ തെറ്റാണെങ്കിൽ ആദ്യം തിരുത്തും. ഇതിനൊപ്പം ബൂത്ത് തലത്തിൽ പുതിയ വോട്ടർമാരുടെ എണ്ണവും ശേഖരിക്കും. ഈ വർഷം 18 വയസ്സ് തികഞ്ഞവരുടെ വോട്ടുകൾ ഈ വർഷം തന്നെ ചേർക്കും. ഇതിനൊപ്പം അടുത്ത വർഷത്തേക്കുള്ള പട്ടികയും തയ്യാറാക്കും. അടുത്ത ജനുവരിയോടെ തന്നെ ഇവരെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ബൂത്ത് കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനുള്ള ഒരു കാരണം അവിടത്തെ വോട്ടർപട്ടിക പുതുക്കുന്നതിൽ നടത്തിയ പ്രവർത്തനമാണ്. അതേ രീതിയിൽ, പാർലമെന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങളും നടത്തണം. ബൂത്ത് കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും ശക്തിപ്പെടുത്തണം. ഓരോ സ്ഥലത്തെയും മത,…

Read More

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി. കുട്ടികളെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് എറണാകുളം സിറ്റി കമ്മീഷണർ സി.എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. 16 വയസ്സ് മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ഷാഫിയെ 2006 ൽ ആണ് ആദ്യമായി കേസിൽ കുടുക്കിയത്. കൂട്ടക്കൊലയ്ക്ക് മുമ്പ് എട്ട് കേസുകൾ എടുത്തിരുന്നു. ഷാഫിക്ക് കാർ വാങ്ങിക്കൊടുത്തത് ഭഗവൽ സിങ്ങാണ്. ഈ കാറിലാണ് ഷാഫി പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുവന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളെ മുറിവേൽപ്പിച്ച് ലൈംഗിക ആനന്ദം കണ്ടെത്തുന്ന മനോനിലയാണ് ഇയാൾക്കുള്ളത്. സമീപത്തുള്ളവരുമായി സമ്പർക്കം പുലർത്തിയിരുന്നില്ലെങ്കിലും ആവശ്യക്കാരെ കണ്ടെത്തി സമ്പർക്കം പുലർത്തുന്നതാണ് ഇയാളുടെ ശീലമെന്ന് എറണാകുളം സിറ്റി കമ്മീഷണർ പറഞ്ഞു.

Read More

തൃശ്ശൂര്‍: രേഖകളില്ലാതെ സൂക്ഷിച്ചതിന് ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്ത 65 ലക്ഷം രൂപയുടെ അടയ്ക്ക ലേലം ചെയ്യാൻ കൊണ്ടുവന്നപ്പോൾ ചാക്കുകളിൽ അടയ്ക്കാത്തൊണ്ട്. തുടർന്ന് സൂക്ഷിപ്പുകാരന്‍റെ പേരിൽ മോഷണക്കുറ്റം ചുമത്തി ജിഎസ്ടി ഓഫീസര്‍ പൊലീസിൽ പരാതി നൽകി. വരവൂർ സ്വദേശി ഗഫൂറിനെതിരെയാണ് ജി.എസ്.ടി (ഇന്‍വെസ്റ്റിഗേഷന്‍ വിംഗ്) ഓഫീസര്‍ സി.ജ്യോതിലക്ഷ്മി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2021 ജൂലൈ 30ന് വരവൂരിലെ ഗഫൂറിന്‍റെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കണ്ടെത്തിയത്. ഇത് താൽക്കാലികമായി ജപ്തി ചെയ്തു. തുടർന്ന് കേസിന്‍റെ നടപടികൾ പൂർത്തിയാകുന്നതുവരെ ജി.എസ്.ടി നിയമം അനുസരിച്ച്, ഗഫൂറിനെ തന്നെ അത് കേടുകൂടാതെ സൂക്ഷിക്കാൻ ചുമതലപ്പെടുത്തി.

Read More

കുവൈറ്റ്: ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതല്‍ കുവൈത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുമതി നല്‍കിയത്. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസായ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തില്‍ ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും. ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും കുവൈത്തിൽ സർവീസ് നടത്താൻ നേരത്തെ ധാരണയിലെത്തിയിരുന്നു. 

Read More

ഗ്ലാസ്ഗോ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സലായുടെ ഹാട്രിക്കിലൂടെ റേഞ്ചേഴ്സിനെതിരെ ലിവർപൂളിന്‍റെ ഗോൾ വർഷം. 7-1നാണ് റേഞ്ചേഴ്സിനെ ലിവർപൂൾ പരാജയപ്പെടുത്തിയത്. 17-ാം മിനിറ്റിൽ സ്കോട്ട് അര്‍ഫീല്‍ഡിലൂടെ റേഞ്ചേഴ്സ് ആദ്യ ഗോൾ നേടി. എന്നാൽ പിന്നീട് ലിവർപൂൾ കളിക്കാർ ഗോൾ വർഷം അഴിച്ചുവിടുകയായിരുന്നു. 24-ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയാണ് ലിവർപൂളിനായി ആദ്യ ഗോൾ നേടിയത്. 55-ാം മിനിറ്റിൽ ഫിർമിനോ വീണ്ടും ഗോൾ നേടി. 66-ാം മിനിറ്റിൽ ഡാര്‍വിന്‍ നുനെസാണ് മൂന്നാം ഗോൾ നേടിയത്. പിന്നീട് മുഹമ്മദ് സലായുടെ കളിയായിരുന്നു. ആറ് മിനിറ്റും 12 സെക്കൻഡും കൊണ്ട് ഹാട്രിക് നേടിയ സലാ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കെന്ന റെക്കോർഡ് സ്ഥാപിച്ചു. 75, 80, 81 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ . 87-ാം മിനിറ്റിൽ ഹാർവി എലിയറ്റാണ് വിജയഗോൾ നേടിയത്. 

Read More

ഡെ​റാ​ഡൂ​ൺ: വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനകം വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും എന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. നിലവിൽ രജിസ്റ്റർ ചെയ്യാത്ത 400 മദ്രസകളാണ് സംസ്ഥാനത്തുള്ളതെന്ന് സർക്കാർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ച​ന്ദ​ൻ റാം ​ദാ​സ് പറഞ്ഞു.

Read More

അബുദാബി: കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്ന പശ്ചാത്തലത്തിൽ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 1 മുതൽ 9 വരെയാണ് ദേശീയ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 1000 മീറ്ററിൽ താഴെ ദൂരക്കാഴ്ച കുറയുന്ന പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് സാധ്യതയുള്ള പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.   അതേസമയം, റോഡുകളിലെ കാഴ്ചക്കുറവിനെ തുടർന്ന് അബുദാബി എമിറേറ്റിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡുകളിലെ ഇലക്ട്രോണിക് സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി ഡ്രൈവർമാർ പാലിക്കണം. ഹമീം റോഡിലെ പരമാവധി വേഗത (ഹമീം പാലം മുതൽ അസബ് വരെ) മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. അബുദാബിയിലും ദുബായിലും ഇന്ന് പ്രതീക്ഷിക്കുന്ന പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസാണ്. അബുദാബിയിൽ 25 ഡിഗ്രി…

Read More

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഫ്ലെക്സ് ബോർഡ്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രത്തോടൊപ്പമുള്ള ഫ്ലക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചുള്ള പ്രചാരണ പരിപാടികളിൽ ചെന്നിത്തല ഉൾപ്പെടെയുള്ള കേരളത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് തരൂർ അനുകൂല ഫ്ളക്സ് ബോർഡ് കെ.പി.സി.സി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് വിവിധയിടങ്ങളിൽ തരൂരിനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും യൂത്ത് കോൺഗ്രസിന്‍റെ പേരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തരൂർ ജയിക്കട്ടെ കോൺഗ്രസ് നിലനിൽക്കട്ടെ, തരൂർ കോൺഗ്രസിന്റെ രക്ഷകൻ’ തുടങ്ങിയ വാചകങ്ങളാണ് എഴുതിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും പരാതി ലഭിച്ചാൽ സ്റ്റേഷൻ പരിധി അതിർത്തി പരിഗണിക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ അതിർത്തി പറഞ്ഞ് ചിലർ പരാതികൾ തിരിച്ചയക്കുന്നുവെന്ന് അറിവായിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ കേസിൽ ബന്ധുക്കളോ പരിചയക്കാരോ പ്രതികളാണെങ്കിൽ അറസ്റ്റ് വൈകിപ്പിക്കരുത്. ഇരയുടെ പുനരധിവാസം ഉറപ്പാക്കണം. ട്രാൻസ്ജെൻഡറുകളോട് മാനുഷികമായ രീതിയിൽ പെരുമാറണം. നിയമപ്രകാരമുള്ള സുരക്ഷ അവർക്ക് ഉറപ്പാക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മനുഷ്യാവകാശ ലംഘനങ്ങൾ, അന്യായമായി തടങ്കലിൽ വയ്ക്കൽ, മൂന്നാംമുറ എന്നിവ അംഗീകരിക്കാൻ കഴിയില്ല. പരിക്കേറ്റവരെയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും അറസ്റ്റ് ചെയ്താൽ വൈദ്യപരിശോധന നടത്തിയ ശേഷം മാത്രമേ അവരെ സ്റ്റേഷനിൽ എത്തിക്കാവൂ.ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ നിന്ന് പോലീസ് അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡി.ജി.പി വരെയുള്ളവർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മാഫിയ സംഘങ്ങളുമായി പോലീസിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ചട്ടം ലംഘിക്കുന്ന പോലീസുകാർക്കെതിരെ നടപടിയെടുക്കും.

Read More