Author: News Desk

ഫ്ലോറിഡ: വില്യംസ് സഹോദരിമാരുടെ കുടുംബവീട് ലേലത്തിന് വെച്ചെന്ന് റിപ്പോർട്ട്. വില്യംസ് സഹോദരിമാർ എന്നറിയപ്പെടുന്ന സെറീന വില്യംസും വീനസ് വില്യംസും ടെന്നീസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളാണ്. ടെന്നീസിൽ ഇരുവരും ഒരുമിച്ച് പടുത്തുയർത്തിയ നേട്ടങ്ങൾ അവിസ്മരണീയമാണ്. കടബാധ്യതകൾ തീർക്കാൻ ഇരുവരുടെയും കുടുംബവീട് ലേലത്തിന് വച്ചിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഫ്ലോറിഡയിലെ പാം ബീച്ച് ഗാര്‍ഡന്‍സിലാണ് 10 ഏക്കർ വിസ്തൃതിയുള്ള സ്ഥലവും വീടും സ്ഥിതി ചെയ്യുന്നത്. ടിഎംഎസ് സ്പോർട്സാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 11.6 കോടി രൂപ (1.42 ദശലക്ഷം ഡോളർ) ആണ് വീടിന്‍റെ മൂല്യം. നാല് കിടപ്പുമുറികളും മൂന്ന് കുളിമുറികളും രണ്ട് ടെന്നീസ് കോർട്ടുകളും ഇവിടെയുണ്ട്. സെറീനയുടെയും വീനസിന്റെയും പിതാവ് റിച്ചാർഡിന്‍റെ രണ്ടാം ഭാര്യ ലുക്കേഷിയ വായ്‌പ എടുത്ത തുക തിരിച്ചടയ്ക്കാത്തതിനാലാണ് വീട് ലേലത്തിന് വച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്തതായി മുസ്ലിയാരുടെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരുന്നുകളോട് കൃത്യമായി പ്രതികരിച്ചതായും അടുത്ത ബന്ധുക്കളുമായി സംസാരിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.  ചികിത്സയ്ക്കായി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്‍റെ നിരീക്ഷണത്തിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഉസ്താദിന്‍റെ ചികിത്സയ്ക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ സന്ദർശനം ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നും ബന്ധപ്പെട്ട വിവരങ്ങൾ മർകസ് ഓഫീസിൽ നിന്ന് അറിയിക്കുമെന്ന് മർകസ് അധികൃതർ അറിയിച്ചു.

Read More

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്‍റേതാണ് വിധി. ഡൽഹി സർവകലാശാലയിലെ പ്രൊഫസറായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് അറസ്റ്റ് ചെയ്തത്. 2012ൽ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്തതിനും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2017ൽ ഗച്ച്റോളിയിലെ പ്രത്യേക കോടതിയാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാംലാൽ ആനന്ദ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന സായിബാബയെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിദേശയാത്രയെ കുറിച്ച് വിശദീകരിക്കും. അതിനുമുമ്പ് ഇത് ധൂർത്താണെന് പറയാനാകുമോ? മന്ത്രിമാരായതിനാൽ ഭാര്യമാരെ കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല എന്നില്ലെന്നും മന്ത്രി പറഞ്ഞു. അവർ സ്വന്തം ചെലവിലാണ് ഭാര്യമാരെ കൊണ്ടുപോയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെ നേട്ടങ്ങൾ കാണാൻ സാധിക്കില്ലെന്നും, ഭാവിയിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ചെന്നൈ: നടി നയൻതാരക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. താരദമ്പതികൾ വാടകഗർഭധാരണത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്തും.വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിൽ നിയമം ഭേദഗതി ചെയ്തിരുന്നു. വാടക ഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും മൊഴി രേഖപ്പെടുത്താമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവർക്ക് വേണ്ടി വാടക ഗർഭധാരണത്തിന് നയൻതാരയുടെ ഒരു ബന്ധു തയ്യാറായിരുന്നതായാണ് സൂചന. 

Read More

ന്യൂഡൽഹി: മധ്യ ചൈനയിലെ വുഹാനിൽ നിന്ന് ഉയർന്നുവന്ന കോവിഡ്-19 മഹാമാരി ലോക സാമ്പത്തിക പ്രവർത്തനങ്ങളെ താറുമാറാക്കി. ലോക്ക്ഡൗൺ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2020ൽ ലോകത്ത് 71 ദശലക്ഷം ആളുകൾ കോവിഡ്-19 മൂലം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. ഇതിൽ 79 ശതമാനവും ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. “ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും” എന്ന തലക്കെട്ടിലാണ് ലോകബാങ്ക് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരി ലോകത്ത് ദാരിദ്ര്യം വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യ നിരക്ക് 2019ൽ 8.4 ശതമാനത്തിൽ നിന്ന് 2020ൽ 9.3 ശതമാനമായി ഉയർന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്‍റെ ഫലമായി ആഗോളതലത്തിൽ 700 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നു. 

Read More

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ പോയി ഒരു ലക്ഷം രൂപ സമ്പാദിക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം പൂർത്തിയായി അണിയറപ്രവർത്തകരുടെ പേര് വെളിപ്പെടുത്തുമ്പോൾ സ്ക്രീനിനൊപ്പം സെൽഫി എടുത്ത് അയക്കണം, ഇതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കും. 50,000 രൂപ, 25,000 രൂപ, 10,000 രൂപ, 5,000 രൂപ, 1,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. 7034293333 സെൽഫികൾ അയയ്ക്കേണ്ടത് ഈ നമ്പറിലാണ്. ഹരീഷ് കണാരൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണൻ, മറീന മൈക്കിൾ, മാലാ പാർവതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായർ, മീര നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രം നിർമ്മിക്കുന്നത്. എഡിറ്റിംഗും സംവിധാനവും ശിവറാം മണിയാണ്.

Read More

ഉത്തർപ്രദേശ്: സംസ്ഥാനത്ത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പന വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ് സർക്കാർ. ഇതിന്‍റെ ഭാഗമായി 2022 ലെ ഇലക്ട്രിക് വെഹിക്കിൾ പോളിസിയാണ് സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിർമ്മാണത്തിനായി നിക്ഷേപം ആകർഷിക്കുന്നതിനും പണം ഈടാക്കുന്നതിനും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൊബിലിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനും സർക്കാർ വിവിധ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പുതിയ നയം പ്രാബല്യത്തിൽ വരുന്ന ആദ്യ മൂന്ന് വർഷത്തിനുള്ളിൽ എല്ലാ സെഗ്മെന്‍റ് ഇവികളും വാങ്ങുമ്പോൾ റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകാനുള്ള തീരുമാനമാണ് ഉത്തർപ്രദേശ് ഇവി നയത്തിലെ ഏറ്റവും വലിയ പ്രഖ്യാപനം. ഈ ഇലക്ട്രിക് വാഹനം ഉത്തർപ്രദേശിൽ തന്നെ നിർമ്മിച്ചതാണെങ്കിൽ, ഈ ഇളവ് നാലാമത്തെയും അഞ്ചാമത്തെയും വർഷത്തേക്ക് കൂടി നീട്ടും. 

Read More

4.02 കോടി രൂപ വിലമതിക്കുന്ന ഫെരാരി എഫ് 8 ട്രിബ്യൂട്ടോ നിർമാതാവ് ഭൂഷൺ കുമാർ ആദിപുരുഷിന്‍റെ സംവിധായകന് സമ്മാനിച്ചു. സംവിധായകൻ ഓം റൗട്ടിന് ടി-സീരീസിൽ നേരത്തെ രജിസ്റ്റർ ചെയ്ത കാറാണ് നൽകിയത്. ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനമോടിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നേരത്തെ നടൻ കാർത്തിക് ആര്യന് ഭൂഷൺ കുമാർ ഒരു മെക്ലാരൻ സമ്മാനിച്ചിരുന്നു. ഇത് സിനിമയുടെ വിജയം ആഘോഷിക്കാനായിരുന്നുവെങ്കിൽ ഇപ്പോഴത്തെ സമ്മാനം സിനിമയുടെ റിലീസിന് മുൻപ് തന്നെയാണ്. ഫെരാരിയുടെ സൂപ്പർഹിറ്റ് കാറുകളിൽ ഒന്നാണ് എഫ് 8 ട്രിബുട്ടോ. 2020 ലാണ് വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 3.9 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 പെട്രോൾ എഞ്ചിനാണ് എഫ് 8ന് കരുത്തേകുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡും 200 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.8 സെക്കൻഡും മതി.

Read More

മമ്മൂട്ടി നായകനായി അഭിനയിച്ച റോഷക് അടുത്ത കാലത്തായി മലയാള സിനിമയിലെ ഏറ്റവും വലിയ ചർച്ചകളിലൊന്നാണ്. സൈക്കോളജിക്കൽ ത്രില്ലർ, റിവഞ്ച് ഡ്രാമ, ഹൊറർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ് നിസാം ബഷീർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ആഗോള ഓപ്പണിംഗ് മാത്രം 20 കോടി രൂപയാണ്. ഇന്നലെ അബുദാബിയിൽ നടന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിൽ മമ്മൂട്ടിയും ഗ്രേസ് ആന്‍റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും പങ്കെടുത്തിരുന്നു. തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മമ്മൂട്ടി നൽകിയ ഉത്തരം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ആസിഫ് അലിയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ എല്ലായ്പ്പോഴും മുഖം മൂടിക്കെട്ടിയാണ് കഥാപാത്രം സ്ക്രീനിലേക്ക് വരുന്നത്. ആസിഫ് അലിയോട് ചെയ്തത് അനീതിയല്ലേ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. ഇതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് വൈറലാകുന്നത് “ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് ആസിഫിനോട് ഉള്ളത്. കാരണം…

Read More