Author: News Desk

കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. പത്മയുടെ 39 ഗ്രാം സ്വർണാഭരണങ്ങൾ ഷാഫി പണയം വച്ചിരുന്നു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയപ്പെടുത്തി മുഹമ്മദ് ഷാഫി ഇവിടെ നിന്ന് വാങ്ങിയത്. 40,000 രൂപ ഭാര്യയ്ക്ക് നൽകിയതായി മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ ഡിഎൻഎ സാമ്പിൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാരെക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബന്ധുനിയമനവും സ്വജനപക്ഷപാതവുമാണ് ഗവർണർ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ വിമർശിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. അതേസമയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ഗവർണറെ രാഷ്ട്രപതി ദ്രൗപദി മുർമു തടയണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. ഗവർണർ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന് ഗവർണർ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

തിരുവനന്തപുരം: ശബരിമല റോഡുകളിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബുധനാഴ്ച സന്ദർശനം ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകൾ മന്ത്രി, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം നേരിട്ട് പരിശോധിക്കും. റോഡുകളുടെ നിലവിലെ അവസ്ഥയും പണി നടക്കുന്ന പ്രദേശങ്ങളിലെ പുരോഗതിയും സംഘം പരിശോധിക്കും. കൊല്ലം ജില്ലയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെ പരിശോധന ആരംഭിക്കും. കോന്നി, റാന്നി മണ്ഡലങ്ങളിലെ റോഡ് പരിശോധനയും ബുധനാഴ്ച തന്നെ നടക്കും. വ്യാഴാഴ്ച എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, തിരുവല്ല, അടൂർ, ആറൻമുള നിയോജകമണ്ഡലങ്ങൾ മന്ത്രി സന്ദർശിക്കും. പത്തനംതിട്ടയിൽ അവലോകന യോഗം ചേരും.  നേരത്തെ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗം റോഡുകളുടെ പണി പൂർത്തിയാക്കാൻ കൃത്യമായ സമയക്രമം നിശ്ചയിച്ചിരുന്നു. ആ സമയപരിധിക്കുള്ളിൽ പണി പൂർത്തിയായോ എന്നതടക്കമുള്ള പരിശോധന നടത്തും. നവീകരിച്ച എരുമേലി വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

Read More

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും കസ്റ്റഡി മർദ്ദനത്തിന്‍റേതല്ലെന്ന് മധുവിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.എൻ.എ ബലറാം പറഞ്ഞു. സാക്ഷി വിസ്താരത്തിനെത്തിയ ഡോക്ടറെ പ്രതിഭാഗം വിസ്‍തരിക്കുമ്പോഴാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. മധുവിന്‍റെ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിന്‍റെ സ്വഭാവമല്ലെന്ന് ഡോക്ടർ വ്യക്തമാക്കി. മധുവിനെ അടിക്കാൻ ഉപയോഗിച്ച മരക്കഷണങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു.ഇത്തരം വടികൊണ്ടുള്ള പരിക്കുകൾ ആണോ എന്ന ചോദ്യത്തിന് ആകാം എന്നായിരുന്നു ഡോക്ടറുടെ മറുപടി. മധു മരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇത് മുറിവുകൾ അടയാളപ്പെടുത്തുന്നതിൽ തടസ്സമായോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ടി ഷാജിത് ചോദിച്ചു. ഇല്ല എന്നായിരുന്നു ഉത്തരം. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം വൈകുന്നേരം 5 മണി വരെ നീണ്ടു. മധുവിന്‍റെ അമ്മ മല്ലിയുടെ ചോദ്യം ചെയ്യൽ ചൊവ്വാഴ്ച മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിൽ പൂർത്തിയായി. വിചാരണയ്ക്കിടെ വൈകാരിക മുഹൂർത്തങ്ങൾ കോടതിയിൽ ഉണ്ടായിരുന്നു. മധുവിനെതിരെ മുമ്പ് മോഷണക്കേസ് ഉണ്ടായിരുന്നോ എന്ന് പ്രതിഭാഗം…

Read More

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി വീണ്ടും മത്സരിക്കാൻ അവസരം നൽകാത്തതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗാംഗുലിയെ മോശം രീതിയിലാണ് ഒഴിവാക്കിയത്. ഗാംഗുലിക്ക് രണ്ടാമതും അവസരം നൽകാതെ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും അവസരം നൽകിയതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയ ഗാംഗുലിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലേക്ക് അയയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്നും അവർ പറഞ്ഞു. ഈ വിഷയത്തെ പ്രതികാര നടപടിയായോ രാഷ്ട്രീയമായോ കാണരുതെന്നും ക്രിക്കറ്റിനും സ്പോർട്സിനും വേണ്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും മമത പറഞ്ഞു. “ഗാംഗുലിയെ ഒഴിവാക്കി. എന്തായിരുന്നു അദ്ദേഹത്തിന്റെ തെറ്റ്? ഗാംഗുലിയെ മാറ്റിനിർത്തിയത് ആശ്ചര്യകരമാണ്. രാജ്യം മുഴുവൻ അറിയുന്ന വ്യക്തിത്വമാണ് അദ്ദേഹം. ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ഗാംഗുലി രാജ്യത്തിനായി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. ബംഗാളിന്‍റെ മാത്രമല്ല, ഇന്ത്യയുടെയും അഭിമാനമാണ് അദ്ദേഹം. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇത്ര മോശമായി ഒഴിവാക്കിയത്?” മമത ചോദിച്ചു.

Read More

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. അടുത്ത മാസം അഞ്ചിന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവിൽ ഗവർണറുടെയും യു.ജി.സിയുടെയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. സെനറ്റിന്‍റെ നോമിനിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ നിർദ്ദേശം സർവകലാശാല ഇതുവരെ പാലിച്ചിട്ടില്ല. സെനറ്റ് യോഗം വൈകുന്നേരം 4 മണിക്ക് നടക്കുമെന്നാണ് സർവകലാശാല ഒടുവിൽ പ്രഖ്യാപിച്ചത്. ഗവർണർ നിയോഗിച്ച രണ്ടംഗ സമിതിയുമായി മുന്നോട്ട് പോകുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടുന്നത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക ഉൾപ്പെടെ എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 55 യാത്രക്കാരുടെ വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതർ. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിൽ ഉപരോധമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പൊലീസ് കൃത്യമായ തയ്യാറെടുപ്പുകൾ നടത്താത്തതിനാൽ യാത്രക്കാർ കുടുങ്ങുകയായിരുന്നു. യാത്ര മുടങ്ങിയ പട്ടികയിലുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ആഭ്യന്തര യാത്രക്കാരാണ്. യാത്ര റദ്ദാക്കേണ്ടി വന്നതോടെ വൻതുക മുടക്കി ടിക്കറ്റ് വാങ്ങാൻ അവർ വീണ്ടും നിർബന്ധിതരായി. ദീപാവലി അടുത്തിരിക്കെ, എല്ലാ ടിക്കറ്റുകൾക്കും വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുണ്ട്. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻ കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ 8.30നാണ് ഉപരോധം ആരംഭിച്ചത്. മൂന്ന് മണി വരെ പ്രതിഷേധം തുടർന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്നെങ്കിലും പൊലീസിന്‍റെ ഭാഗത്തുനിന്നും സഹായമുണ്ടായില്ല. മറ്റു ജില്ലകളിൽ നിന്നെത്തിയവർ മറുവഴി കണ്ടെത്താൻ കഴിയാതെ വലഞ്ഞു. ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തിലെത്തിയപ്പോഴേക്കും വിമാനങ്ങൾ പുറപ്പെട്ടിരുന്നു. ഇൻഡിഗോ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന 40…

Read More

ന്യൂഡൽഹി: ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ നിയമനം തങ്ങളുടെ പരിഗണനയിലുള്ള കേസിന്‍റെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സുപ്രീം കോടതി. എന്നാൽ ചൊവ്വാഴ്ച സന്നിധാനത്ത് നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിന് സ്റ്റേ ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. മേൽശാന്തി തിരഞ്ഞെടുപ്പിൽ തന്നെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എൻ വിഷ്ണു നമ്പൂതിരി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ബോർഡിന് നിർദേശം നൽകി. ദീപാവലി അവധിക്ക് ശേഷം വിഷ്ണു നമ്പൂതിരിയുടെ ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെ നിരവധി പ്രധാന ക്ഷേത്രങ്ങളുടെ മേൽശാന്തിയായിരുന്നു അദ്ദേഹം. അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത ഫോർമാറ്റിൽ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷ്ണു നമ്പൂതിരിയുടെ അപേക്ഷ തള്ളിയത്. എന്നാൽ, ബോർഡിൽ ഉൾപ്പെടാത്ത ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് അപേക്ഷ നൽകാൻ കഴിയാത്ത തരത്തിലാണ് അപേക്ഷാഫോറം തയ്യാറാക്കിയിരിക്കുന്നതെന്ന് വിഷ്ണു നമ്പൂതിരിക്ക് വേണ്ടി…

Read More

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേന പക്ഷത്തിന് നൽകിയ ചിഹ്നത്തിനെതിരെ സിഖ് സമുദായ നേതാക്കൾ രംഗത്തെത്തി. ബാലാസാഹേബ് ശിവസേനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നം രണ്ട് വാളും പരിചയുമാണ്. ഏക്നാഥ് ഷിൻഡെയുടെ പാർട്ടിക്ക് സിഖ് സമൂഹത്തിന്‍റെ ആചാരപ്രകാരമുള്ള ഖൽസ പന്തിന്‍റെ ചിഹ്നം നൽകിയെന്നാണ് സിഖ് സമുദായത്തിന്‍റെ വാദം. അതേസമയം, ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് (ഉദ്ധവ് ബാലാസാഹേബ് താക്കറെ) അനുവദിച്ച ജ്വലിക്കുന്ന പന്തം ചിഹ്നത്തിനെതിരെ സമതാ പാർട്ടി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാവ് രഞ്ജിത്സിംഗ് കാംതേകർ മതപരമായ അർത്ഥമുള്ളതിനാൽ ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പരാതി പരിഗണിച്ചില്ലെങ്കിൽ അടുത്ത ഘട്ടമെന്ന നിലയിൽ കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 310 വോട്ടർമാരിൽ 294 പേർ വോട്ട് രേഖപ്പെടുത്തി. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാൻ എത്തിയില്ല. കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. ഷാനിമോൾ ഉസ്മാൻ (ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്നാട്), ജോൺസൺ എബ്രഹാം (കർണാടക), രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന), ഹൈബി ഈഡൻ എന്നിവർ കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ളതിനാൽ അതത് സ്ഥലങ്ങളിൽ വോട്ട് ചെയ്തു. കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. ടി.എച്ച് മൂസ്ത്ഫ, വയലാർ രവി,  പിപി തങ്കച്ചന്‍,  കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

Read More