മനാമ: ബഹ്റൈനിലെ മലയാളി കൂട്ടായ്മയായ “ആശ്രയം ബഹ്റൈൻ” പ്രഥമ ജനറൽ ബോഡി യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും സൽമാനിയ കലവറ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി നടന്നു.
സംഘടനയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കൊറ്റാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് ഹനീഫ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് സ്നേഹവും കാരുണ്യവും പങ്കുവെച്ച് ഒരൊറ്റ കുടുംബമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും, സംഘടനയുടെ ലക്ഷ്യങ്ങളും മുന്നോട്ടുള്ള ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ച് അനീഷ് ആലപ്പുഴ സംസാരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
രക്ഷാധികാരികൾ: സയ്യിദ് ഹനീഫ, നൗഷാദ് കണ്ണൂർ
പ്രസിഡന്റ്: അഷ്റഫ് കൊറ്റാടത്ത്
സെക്രട്ടറി: രാജേഷ് മാവേലിക്കര
ട്രഷറർ: അജ്മൽ കായംകുളം
വൈസ് പ്രസിഡന്റുമാർ: ഷാജി സെബാസ്റ്റ്യൻ, അലീന
ജോയിന്റ് സെക്രട്ടറിമാർ: സുജേഷ് എണ്ണയ്ക്കാട്, ആതിര പ്രശാന്ത്
മെമ്പർഷിപ്പ് കോഡിനേറ്റർ: ജോബി മോൻ
ചാരിറ്റി & നോർക്ക കോഓർഡിനേറ്റർ: അനീഷ് ആലപ്പുഴ
എക്സിക്യൂട്ടീവ് അംഗങ്ങൾ: ഹൈദ്രോസ്, ഷിഹാബുദീൻ, മുസ്തഫ, അബ്ദുള്ള, ജാക്സൺ, മുതിരി, നീതു
സെക്രട്ടറി രാജേഷ് മാവേലിക്കര സ്വാഗതവും, ട്രഷറർ അജ്മൽ കായംകുളം യോഗത്തിൽ പങ്കെടുത്ത എല്ലാ ആശ്രയം അംഗങ്ങൾക്കും കൃതജ്ഞതയും നന്ദിയും രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി ഏവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് പൊതുയോഗം സമാപിച്ചു.

