മനാമ: ബഹ്റൈനിലെ പ്രൊഫെഷണൽ ഫുട്ബോൾ ടീമായ അൽമിനാർ എഫ് സി ജനറൽ ബോഡി മീറ്റിംഗ് ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, 2024 വർഷത്തേക്കുള്ളഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് ചെയർമാനായ ക്ലബിന്റെ പ്രെസിഡന്റായി നിയാസ് തെയ്യനെയും ജനറൽ സെക്രട്ടറി ആയി മുസ്തഫ, വൈസ് പ്രെസിഡന്റായി മജീദ്, അജ്മൽ എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് സെക്രട്ടറിമാരായി ഹംസ,ഫായിസ് എന്നിവരും ട്രെഷറർ സ്ഥാനത്തേക്ക് അരുണും നിയമിതനായി .
ക്ലബ്ബിന്റെ അഡ്വൈസറി ബോർഡിലേക്ക് ബാങ്കോക്ക് റെസ്റ്റോറന്റ്ഷംസുദീൻ, BDMA ചീഫ്മാസ്റ്റർഷാമിർഖാൻ , അമോഹ ഹിളർ, ,മെഹ്റൂഫ് എന്നിവർ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടു. ടീം മാനേജർ സ്ഥാനം കൈവരിക്കുന്നത് അർഷാദ്.
ടീമിന്റെ എക്സികുട്ടീവ് അംഗങ്ങൾ , മീഡിയ , പ്രാക്ടീസ് കോഓർഡിനേഷൻ തസ്കിതകൾക്കുള്ള സ്ഥാനങ്ങളിലേക്കുംഅംഗങ്ങളെ തിരഞ്ഞെടുത്തു .പ്രസ്തുത പരിപാടിയിൽ അരുൺ സ്വാഗതവും നന്ദി ദിൽഷാബും നിർവഹിച്ചു . തുടർന്ന് അടുത്ത മാസം പങ്കെടുക്കാനിരിക്കുന്ന മീഡിയ വൺടൂർണമെന്റ്സാധ്യതകളും ,ഭാവിയിൽക്ലബ്നടത്താനിരിക്കുന്നസാമൂഹ്യ സേവന പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ ബോഡിയിൽ സംബന്ധിച്ചു . വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ടീമിന് ബഹ്റൈൻ ഫുട്ബോൾ പ്രേമികളുടെ അകമഴിഞ്ഞ പിൻതുണഉണ്ടാവണമെന്നു ക്ലബ് ചെയര്മാൻ അബ്ദുൾ ലത്തീഫ് കൂട്ടിച്ചേർത്തു .