മനാമ: അൽ ഹിലാൽ ഹെൽത്ത്കെയറിന്റെ ഏഴാമത് ശാഖ ഹിദ്ദിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ശാഖ ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് പുതിയ മെഡിക്കൽ സെന്ററിലെ ഫാർമസി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, സിഇഒ ഡോ. ശരത് ചന്ദ്രൻ, റീജിയണൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സിഎ സഹൽ ജമാലുദ്ധീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാകിസ്ഥാൻ, നേപ്പാൾ, തായ്ലൻഡ്, മലേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ എംബസികളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, ബഹ്റൈൻ പാർലമെന്റ് അംഗം അബ്ദുല്ല അൽ ദെയ്ൻ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സിൽ നിന്നുള്ള മുസ്ലിം അസദ്, നാസ് കോൺട്രാക്റ്റിംഗ് സിഇഒ ഷൗഖി മുഹമ്മദ് അൽ ഹാഷിമി എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി.
ഉത്ഘാടനത്തോടനുബന്ധിച്ച് ഹിദ്ദിലെ അൽ ഹിലാൽ മൾട്ടിസ്പെസിലൈറ്റി മെഡിക്കൽ സെന്റർ ഏപ്രിൽ 30 വരെ ഇന്റേണൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റിസ്ട്രി എന്നിവയിൽ സൗജന്യ കൺസൾട്ടേഷൻ നൽകും. ഒന്നിലധികം പ്രൊമോഷണൽ വെൽനസ് ഹെൽത്ത് പാക്കേജുകൾ ഉയർന്ന വിലക്കുറവിൽ ലഭ്യമാണ്.