കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയില്‍. കൊമ്മയാട്, പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. 2005ല്‍ പേര്യ, നാല്‍പ്പത്തി രണ്ടാം മൈലിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അടുത്തിടെ വയനാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബിജു സെബാസ്റ്റ്യൻ കണ്ണൂരിലുണ്ടെന്ന് വ്യക്തമായതോടെ തലപ്പുഴ പൊലീസ് ഉളിക്കലിലേക്ക് എത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിയെ വയനാട്ടിലേക്ക് എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Trending
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു



