മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയോട് ഒഡിഷ എഫ്സി തോറ്റു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിന്റെ 50-ാം മിനിറ്റിൽ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഒഡിഷയ്ക്ക് വിനയായത്.
ആദ്യപകുതിയിൽ ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഒഡിഷ താരങ്ങൾക്ക് ഗോൾ നേടാനായില്ല. 44-ാം മിനിറ്റിൽ ഡീഗോ മൗറീസിയോയുടെ മുന്നേറ്റം മുംബൈ പ്രതിരോധ നിരയെ ഉലച്ചെങ്കിലും ഷോട്ട് കൈവിട്ടു.
പന്തുമായി ഒഡിഷ ഡിഫന്‍ഡര്‍മാരെ മാറികടന്ന് മുന്നോട്ടുകയറിയ ലാലിയന്‍സുല ചാങ്തെയുടെ മുന്നേറ്റമാണ് സെൽഫ് ഗോളിന് വഴിവെച്ചത്. ഒഡിഷ ഗോൾകീപ്പർ അമരീന്ദർ സിംഗ് ചാങ്തെ ഷോട്ട് നന്നായി സേവ് ചെയ്തെങ്കിലും അമരീന്ദറിന്റെ ഷോട്ട് നിർഭാഗ്യവശാൽ ഒഡീഷ ഡിഫൻഡർ ശുഭം സാരംഗി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.