മനാമ: മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന കാഴ്ചപാടുകളുമായി മൂന്ന് പതിറ്റാണ്ടിലെറേക്കാലമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന പാലാഴിഹിദായക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഈസാടൗൺ ഐസിഎഫ് ഓഡിറ്റോറിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാദ്യക്ഷൻ ബഹു: സയ്യിദ് അലി ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ ഹിദായ ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ മദനി അദ്ധ്യക്ഷത വഹിച്ചു ഐ സി എഫ് ഇന്റർനാഷ്ണൽ വൈസ് പ്രസിഡന്റ് അഡ്വ: MC അബ്ദുൽ കരീം ഹാജി സംഗമം ഉൽഘാടനം ചെയ്തു.
അബ്ദുറസാഖ് ഹാജി ഇടിയങ്ങര പ്രസിഡന്റും നിസാർ എടപ്പാൾ സെക്രട്ടറിയും CK അഹമ്മദ് വള്ള്യാട് ഫൈനാൻസ് സെക്രട്ടറിയുമായി 21 അംഗ കമ്മിറ്റിക്ക് രൂപം നൽകി സംഗമത്തിൽ ഇബ്രാഹിം ഹാജി (അമാന), സെമീർ (അൽ കറാമ), സാമിൽ (റൂബീ ട്രേഡിങ്ങ്), നിസാർ (കിംങ്ങ്കറക്ക്), ഹകീം (റസാൻഗ്രൂപ്പ്), തുടങ്ങിയവർ സംബന്ധിച്ചു സംഗമത്തിൽ നടന്ന മൗലീദിന്ന് ഉസ്മാൻ സഖാഫി ഇമ്പിച്ചി കോയതങ്ങൾ സ്വഫ്വാൻ സഖാഫി നേതൃത്വം നൽകി.