ജോധ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തട്ടകമായ ജോധ്പൂരിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളിൽ മാത്രം സർക്കാരുകളുള്ള ഒരു പഴയ വലിയ പാർട്ടി മാത്രമാണ് കോൺഗ്രസ്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിപ്പിക്കപ്പെടാതെ കോൺഗ്രസ് തുടച്ചുനീക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാനു പുറമെ കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയെയും അമിത് ഷാ വിമർശിച്ചു.