കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ 70 വയസിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനൊരുങ്ങി ബ്രിട്ടണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുഴുവന്‍ നിശ്ചലമായി കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകളും തിയറ്ററുകളും മാര്‍ക്കറ്റുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.
സ്പെയിനില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്കൂളുകളും ഷോപ്പുകളുമെല്ലാം സ്പെയിനില്‍ അടച്ചിട്ടിരിക്കുകയാണ്. റൊമാനിയ, ആസ്ട്രിയ എന്നിവിടങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. ഇറ്റലിയിലും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനയ്ക്ക് പുറമെ കൊറോണ ഏറ്റവും അധികം ബാധിച്ചത് ഇറ്റലിയിലാണ്. 1,441 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 21,157 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.