തിരുവനന്തപുരം: ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങളെ നിരാകരിച്ചവരാണ് അവർ. അങ്ങനെ, മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം തുടങ്ങിയ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്രകളെല്ലാം അപകടത്തിലാണ്. അവർ ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്.വിധിയുടെ വിളയാട്ടം മൂലം അധികാരത്തിൽ വന്നവർ നാളെ ത്രിവർണപതാകയേന്താന്‍ നമ്മോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ‘ത്രി’ എന്ന വാക്ക് തന്നെ അരോചകമാണ്. മൂന്ന് നിറങ്ങളിലുള്ള പതാക വളരെ മോശമായ മാനസിക ഭാവം സൃഷ്ടിക്കുകയും രാജ്യത്തിന് ഹാനീകരമാവുകയും ചെയ്യുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
