മനാമ:ലോകകേരള സഭ എന്ന രണ്ടാം ലോക കേരള സഭയുടെ മാമാങ്കവും ഇപ്പൊ എല്ലാം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണ്. ഇവിടെ നടന്നത് വളരെ ദുരൂഹമായിട്ടുള്ള പല അഴിമതികൾ ആണ്. പാവപ്പെട്ട പ്രവാസികളുടെ ഉന്നമനത്തിനും രണ്ടാം ലോക കേരളസഭ കൂടിയിട്ടും എന്താണ് ഒരു നേട്ടമുള്ളതു എന്നും ബഷീർ അമ്പലായി ചോദിക്കുന്നു.അതേ സമയം കഴിഞ്ഞ ഒന്നാം ലോക സഭയിലെ പ്രതിപക്ഷ നേതാവും പ്രതിപക്ഷ സഖ്യകക്ഷികൾ ഉൾപ്പെടെ ഉണ്ടാക്കിയത് ഇത്തരമൊരു മാമാങ്കം എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രതിപക്ഷം ഇതിൽ നിന്നും പിന്തിരിഞ്ഞത്. കൂടാതെ അന്തൂരിലെ സാജന്റെ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ പ്രവാസികൾ മറന്നിട്ടില്ലായെന്നും ബഷീർ അമ്പലായി ഓർമപ്പെടുത്തി. ലോകകേരള സഭ മൂലം സാധാരണക്കാരനായ പ്രവാസിക്ക് ഒന്നും നേടാനായിട്ടില്ല.കോർപ്പറേറ്റ് മുതലാളിമാരായ മലയാളികളായ പ്രവാസികൾക്ക് ആണ് ഇതുമൂലം നേട്ടം ഉള്ളത് എന്നും പാവപ്പെട്ട സാധാരണക്കാർക്ക് ഒരു നേട്ടവും ഇല്ലായെന്നും ,ഇത് ഒരു മാമാങ്കം ആണ് എന്നും ഇതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നും എന്താണ് നടന്നത് എന്ന് അറിയാൻ എല്ലാ പ്രവാസികൾക്കും അറിയാൻ ആഗ്രഹമുണ്ട്.ഭരണം അവസാനിക്കുമ്പോൾ എങ്ങനെയെങ്കിലും പാവപ്പെട്ട പ്രവാസികളെ കൊള്ളയടിച്ചു ,കുത്തക മുതലാകൾക്കൊപ്പം പങ്കിടിക എന്നതാണ് ഇതിന്റെ പിന്നിൽ എന്നും,അല്ലാതെ ഒന്നും ഇതിൽ കാണാൻ കഴിയുന്നില്ല ബഷീർ അമ്പലായി ആരോപിച്ചു.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്ക്കപ്പട്ടികയില് 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം