മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു. നാൽപ്പത് വർഷമായി ബഹ്റൈനിലുള്ള കോഴിക്കോട് സ്വദേശി അരീക്കാട് കുളങ്ങരത്തോപ്പ് പുതിയ പുരയിൽ അബ്ദുൽ ഷുക്കൂർ (60) ആണ് മരിച്ചത്. ബാൻസ് ട്രേഡിങ് ആന്റ് കോൺട്രാക്ടിങ് കമ്പനിയിൽ കൗണ്ടർ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു
ഭാര്യ: സുഹ്റാബി മിനിക്കിൻറകം. മക്കൾ: അബ്ദുൽ റഹീം (ബഹ്റൈൻ), അബ്ദുൽ റഹൂഫ് (ബഹ്റൈൻ), റിസ്വാന. മരുമക്കൾ: ഹക്കീൽ (ദുബൈ), ആയിശ, സൈമ.
ഖബറടക്കം ബഹ്റൈനിൽ നടക്കും. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബഹ്റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു.