മനാമ: അംവാജിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓസ്ട്രേലിയൻ പ്രവാസി വനിത മരിച്ചു. അംവാജ് ദ്വീപിനും ഗലാലിക്കും ഇടയിലുള്ള ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ബഹ്റൈൻ യുവതി ഓടിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസും ആംബുലൻസ് ജീവനക്കാരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
