തിരുവനന്തപുരം: വന്‍ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്പ്പറേഷന്.ഇവിടെ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കടകളുടെയും സ്ഥിതി ഇതു തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നും നാട്ടുകാര്‍ പറയുന്നു.
തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു ആക്രിക്കടയില്‍ വലിയ ഇരുമ്ബ് വീപ്പയില്‍ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവന്‍ കത്തിപ്പടരാന്‍. ഇരുമ്ബ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളില്‍ ഇല്ല. റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.