മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും വളർത്തിയെടുക്കാനായി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാചിത്രരചനാ മത്സരം ഇന്ന് (വെള്ളി) ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കും. എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള വിദ്യാർഥികൾക്കായി കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മെഗാ ചിത്രരചനാ മത്സരം നടക്കുക. ബഹ്റൈനിൽ ഇതിനകം രണ്ടായിരത്തിനടുത്ത് രെജിസ്ട്രേഷൻ നാടന്നതായി പോഗ്രാം കോഡിനേറ്റർ നൗമൽ റഹ്മാൻ അറിയിച്ചു. ബി എം സി ഹാളിൽ ഓഫ്ലൈൻ ആയി നടക്കുന്ന ഉദ്ഘാടന സെക്ഷനിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സൗദി ജുബൈൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് റയ്യാൻ മൂസ, ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, മലർവാടി ബഹ്റൈൻ കോഡിനേറ്റർ സക്കീന അബ്ബാസ് എന്നിവർ പങ്കെടുക്കും. പരിപാടി നേരിട്ട് ഫ്രന്റ്സിന്റ ഫേസ്ബുകിലൂടെ കാണാവുന്നതാണ്.
Trending
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു
- സെന്റ്. മേരീസ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
- ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ