ബെംഗളൂരു: നടന് വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ആക്രമിച്ചത് മലയാളിയെന്ന് സ്ഥിരീകരണം. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ ജോണ്സണ് എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് വിജയ് സേതുപതിയും സഹായിയും സംഘവും ചെന്നൈയിൽനിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സംഘം മടങ്ങവെ സെൽഫി എടുക്കാനായി ജോൺസൺ അടുത്തേക്ക് ചെന്നു. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്. അതിനാൽ ഇപ്പോൾ സെൽഫി എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് നടന്റെ സഹായി ഇയാളെ മാറ്റിനിർത്തി. തുടർന്നായിരുന്നു ആക്രമണ ശ്രമം