ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 369മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേർ രോഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
3.91 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് പട്ടികയില്‍ രണ്ടാമത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കൊവിഡ് വാക്സീൻ നൽകി. ഇതോടെ ആകെ വാക്സിനേഷൻ 70,75,43,018 ആയി.