തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2021ന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inലൂടെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
സെപ്റ്റംബര്‍ 12 നാണ് നീറ്റ് പരീക്ഷ . വെബ്സൈറ്റിലെ ഹോം പേജില്‍ download admit card of NEET (UG)- 2021 എന്ന ലിങ്കില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്കിയാല് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. അത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
അഡ്മിറ്റ് കാര്‍ഡുള്ളവരെ മാത്രമേ പരീക്ഷക്ക് പ്രവേശിപ്പിക്കാന്‍ അനുമതിയുള്ളു
.