തിരുവനന്തപുരം: കെ കെ ശിവരാമനോട് വിശദീകരണം തേടി സിപിഐ. പാർട്ടി മുഖപത്രം ശ്രീനാരായണ ഗുരു ജയന്തിയുടെ പ്രാധാന്യം കുറച്ചു എന്ന വിമർശനത്തിലാണ് വിശദീകരണം തേടിയത്. സോഷ്യൽ മീഡിയയിൽ പരസ്യ വിമർശനം ഉയർത്തിയത് വിവാദമായിരുന്നു. നോട്ടീസിന് മറുപടി നൽകിയെന്ന് ശിവരാമൻ പ്രതികരിച്ചു. ശിവരാമന്റെ മറുപടി ആഴ്ചാവസാനം ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും.
ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്റെ ആരോപണം. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന് പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.