മനാമ: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിന്റെ ആന്റി-നാർക്കോട്ടിക് പോലീസ് വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ അറബ് വംശജരായ 7 പേരെ അറസ്റ്റ് ചെയ്തു. 29 നും 36 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരിൽ നിന്ന് വിവിധ അളവിലുള്ള മയക്കുമരുന്നുകളും പണവും പോലീസ് പിടിച്ചെടുത്തു.
മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് മുൻപിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് സൂചിപ്പിച്ചു.