മനാമ: ബഹ്റൈനിൽ ഡിസംബർ 13 ന് നടത്തിയ 11,870 കോവിഡ് -19 ടെസ്റ്റുകളിൽ 178 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 110 പേർ പ്രവാസി തൊഴിലാളികളാണ്. 58 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 89,143 ആയി.
കോവിഡിൽ -19 ൽ നിന്ന് 157 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 87,182 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.80 ശതമാനമാണ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 348 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,613 പേരാണ്. ഇവരിൽ 7 പേർ ഗുരുതരാവസ്ഥയിലാണ്. 1606 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.81 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ബഹ്റൈനിൽ ഇതുവരെ 2191887 പേരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്.