മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി. ഇന്ന് മുതൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങും. കോവിഡ് രോഗികളെ ചികിൽസിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. സന്നദ്ധത അറിയിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ ലഭ്യമാക്കുകയെന്ന് ആരോഗ്യമന്ത്രി ഫായിഖ ബിന്ത് സയീദ് അൽ സാലിഹ് അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജോലിയുടെ സ്വഭാവം കാരണം നേരിട്ടേക്കാവുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്സിന്റെ അടിയന്തര ഉപയോഗം ബഹ്റൈന്റെ പ്രാബല്യത്തിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായിട്ടാണ്. അടിയന്തിര കേസുകളിൽ പ്രത്യേക ലൈസൻസ് അനുവദിക്കുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
നിലവിൽ യുഎഇ യിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്സിൻ ലഭ്യമാക്കുന്നത്. കോവിഡ് വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ ട്രയലിൽ 6000 സന്നദ്ധപ്രവർത്തകരും പിന്നീട് 1700 സന്നദ്ധപ്രവർത്തകരും പങ്കാളികളായി. കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബഹറിനിൽ തുടരുകയാണ്.