കൊച്ചി: ലൈംഗികാതിക്രമത്തെ തുടർന്ന് ഗർഭിണിയായ 16കാരിയുടെ 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റേതാണ് ഉത്തരവ്.
പെൺകുട്ടിയുടെ പ്രായവും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഗർഭച്ഛിദ്രം നടത്താൻ കോടതി നിയോഗിച്ച വിദഗ്ധ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചത്.

