കട്ടപ്പന: ഇടുക്കി പീരുമേട്ടിലെ ഗ്ലെൻമേരി എസ്റ്റേറ്റിൽ യുവതിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. എസ്റ്റേറ്റിലെ ലയത്തിൽ താമസിക്കുന്ന പ്രിൻസ് ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് നേസ (62) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് കുത്തേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രിൻസിനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പ്രിയങ്കയും പ്രിൻസും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി മുമ്പും വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മദ്യപിച്ചെത്തിയ പ്രിൻസ് പ്രിയങ്കയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

