ഒരേ കുടുംബത്തിലെ നാല് ഏഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ താമസസ്ഥലത്ത് കണ്ടെത്തിയ സംഭവത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക വിവരങ്ങൾ കുറ്റകൃത്യം നടന്നിരിക്കാമെന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്.

