
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്), സ്റ്റാർവിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പാക്ട് ഒരുമയുടെ പൊന്നോണം’ സെപ്റ്റംബർ 18 വെള്ളിയാഴ്ച നടക്കും. ഗുദൈബിയ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ആഘോഷം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിംഗ് ചടങ്ങിൽ പങ്കെടുക്കും. വ്യവസായ പ്രമുഖനും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കും. ഇത്തവണയും റൈറ്റ് ചോയ്സാണ് സദ്യ ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 39871460, 39143350.


