
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ എട്ടാമത് പതിപ്പ് പുനഃക്രമീകരിച്ചു. 2026 നവംബറിൽ നടത്താനിരുന്ന എയർ ഷോ ഇനി 2028 നവംബർ 15 മുതൽ 17 വരെ സഖീർ എയർ ബേസിൽ നടക്കും.
കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ ബിസിനസ് സഹകരണങ്ങൾക്ക് അവസരമൊരുക്കുന്നതിനും വ്യോമയാന–ബഹിരാകാശ വ്യവസായ മേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമാണ് തീയതികൾ മാറ്റിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യോമയാന കമ്പനികൾ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവർ എയർ ഷോയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


