തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തി നിയമിക്കുന്ന വഖഫ് ബോർഡ് നിലവിൽ വന്നാൽ മുനമ്പം ഭൂമി പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിലവിലെ വഖഫ് ബോർഡ് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണെന്നും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് ബോർഡ് എതിരുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ ഭാവിയിൽ വഖഫ് ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.
വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നും കോടതി വിധിക്കുശേഷം വഖഫ് ബോർഡിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

