മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ സൗഹൃദ വേദി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ട്രഷറർ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത് കണ്ണൂർ, വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജോണി താമരശ്ശേരി, കുടുംബ സൗഹൃദ വേദി വനിതാ വിഭാഗം സെക്രട്ടറി ഷൈനി ജോണി എന്നിവർ സംബന്ധിച്ചു.
ബൈജു മലപ്പുറം, രഞ്ജിത്ത് കുരുവിള, തോമസ് ഫിലിപ്പ്, അഞ്ജു സന്തോഷ്, അനിൽ കുമാർ, സാബു പാല, ബിജു കുരാപ്പട, ലല്ലു, ലിജോ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദിയായി സ്വാതന്ത്ര്യദിനാഘോഷം മാറി.

