കാസർകോട്: പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് കിഴക്കേക്കര സ്വദേശി പി. അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ബാങ്ക് ജീവനക്കാരാണ്.
കർണാടകയിലെ ഹുൻസൂരിലുള്ള എസ്ബിഐ ശാഖയിൽ ജോലി ചെയ്തിരുന്ന അനുശ്രീയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ കോൾ നടത്തിയതിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് വിവരം.
തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ അമലിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.
മരണങ്ങളിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവങ്ങളിൽ ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടത്തിവരികയാണ്. അനുശ്രീയുടെ മൃതദേഹം വൈകീട്ട് സംസ്കരിച്ചു.

