കേരളത്തിലെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യം സൂര്യ കൃഷ്ണമൂർത്തിക്ക് ബഹ്റൈൻ എ.കെ.സി. സി.യുടെ യാത്രാമൊഴി.

ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല നാടിനെ, സാംസ്കാരികമായി കെട്ടിപ്പെടുക്കുന്ന വ്യക്തി കൂടിയാണെന്ന് ജീവിതത്തിലൂടെ കാണിച്ചുതന്ന മഹാപ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തിയെന്ന് ബഹ്റൈൻ എ.കെ.സി. സി.പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

അടിയന്തരമായി ചേർന്ന ബഹ്റൈൻ എ.കെ.സി.സി.യുടെ ഭാരവാഹികളുടെ യോഗത്തിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും രേഖപ്പെടുത്തി.

