
മനാമ: ദീർഘകാലമായി ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സതീഷ് കുമാറിനും കുടുംബത്തിനും ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ–കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ’ യാത്രയയപ്പ് നൽകി. സംഘടനയുടെ മുൻ ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സതീഷ് കുമാർ ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹാർദ്രമായ യാത്രയയപ്പ് ഒരുക്കിയത്.

സംഘടനാ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രെജി ചേവായൂർ സ്വാഗതം ആശംസിച്ചു. ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടന നൽകിയ സ്നേഹനിർഭരമായ യാത്രയയപ്പിന് സതീഷ് കുമാർ നന്ദി അറിയിച്ചു.


