
മനാമ: സാങ്കേതിക നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബെനിഫിറ്റ് പേ ആപ്ലിക്കേഷന്റെ സേവനം വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 6 വരെ താൽക്കാലികമായി ലഭ്യമാകില്ലെന്ന് ബെനിഫിറ്റ് അറിയിച്ചു.

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റപ്പണികളെ തുടർന്നാണ് നാലുമണിക്കൂർ ആപ്പ് പ്രവർത്തനരഹിതമാകുന്നത്. ഉപയോക്താക്കൾ ആവശ്യമായ പണമിടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും ബെനിഫിറ്റ് അഭ്യർഥിച്ചു. അസൗകര്യത്തിൽ കമ്പനി ക്ഷമ ചോദിച്ചു.



