മനാമ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ചെയർമാൻ ശ്രീ രമേശൻ പാലേരിയുടെ നിര്യാണത്തിൽ മാഫ് ബഹ്റൈൻ അനുശോചന യോഗം മുബാറക് പ്ലാസയിൽ സംഘടിപ്പിച്ചു.
യോഗത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സഹകരണ പ്രസ്ഥാനത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും അനുസ്മരിച്ചു. തൊഴിലാളി സഹകരണ മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച നേതൃത്വം മാതൃകാപരമാണെന്നും, മാഫ് ബഹ്റൈന്റെ രക്ഷാധികാരിയെന്ന നിലയിൽ സംഘടനയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും മാർഗനിർദേശങ്ങളും എന്നും സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വേർപാട് മാഫ് ബഹ്റൈൻ കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചന പ്രമേയത്തിലൂടെ രേഖപ്പെടുത്തി.
സെക്രട്ടറി വിനീഷ് വിജയൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനീഷ് ടി. കെ. അധ്യക്ഷത വഹിച്ചു. തുടർന്ന് ഒരു മിനിറ്റ് മൗനാഞ്ജലി ആചരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശ്രീ രമേശൻ പാലേരിയെ അനുസ്മരിച്ച് സംസാരിച്ചു.
ട്രഷറർ രൂപേഷ് ഊരാളുങ്കൽ നന്ദി രേഖപ്പെടുത്തി.

