
മുംബൈ: പ്രായപൂർത്തിയായാൽ മാതാപിതാക്കളെ മറക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഏറെ വ്യത്യസ്തവും, ഹൃദയസ്പര്ശിയുമായ ഒരു സംഭവം ആണ് കണ്ടൻ്റ് ക്രിയേറ്ററായ കേശവ് നാരായൺ ബിഷ്ടിൻറെത്.
ആദ്യത്തെ വരുമാനം കൊണ്ട് എന്ത് ചെയ്യണം? ഓരോരുത്തർക്കും ഓരോ സ്വപ്നങ്ങളുണ്ടായിരിക്കും അല്ലേ? എന്നാൽ, മുംബൈയിലെ കണ്ടൻ്റ് ക്രിയേറ്ററായ കേശവ് നാരായൺ ബിഷ്ട്, ഓൺലൈനിൽ നിന്നുള്ള തന്റെ ആദ്യത്തെ വരുമാനം എങ്ങനെ ചെലവഴിച്ചുവെന്ന് കാണിക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേശവിനെയും അച്ഛനെയുമാണ് വീഡിയോയിൽ കാണുന്നത്. പുതിയ ക്യാമറ എക്വിപ്മെന്റ്സ് വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് അച്ഛനെ വിശ്വസിപ്പിച്ചാണ് കേശവ് അദ്ദേഹത്തെ ഒരു റീട്ടെയിൽ സ്റ്റോറിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് അച്ഛന് കേശവ് പുതിയൊരു ജോഡി ഷൂസ് വാങ്ങി നൽകുകയാണ്.
Read more: ആദ്യ വരുമാനം: അച്ഛനെ ഞെട്ടിച്ച് മകൻറെ ഹൃദയസ്പർശിയായ സമ്മാനം‘അച്ഛാ, താങ്കൾ വിലമതിക്കാനാവാത്തയാളാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘കണ്ടൻ്റ് ക്രിയേഷനിൽ നിന്നുള്ള എൻ്റെ ആദ്യത്തെ വരുമാനം കൊണ്ട് അച്ഛനെ അമ്പരപ്പിക്കുന്നു’ എന്നൊരു കുറിപ്പും വീഡിയോയിൽ കാണാം.
https://www.instagram.com/reels/DbI5zkVPuYQ
വീഡിയോയിൽ, പുതിയൊരു ക്യാമറ വാങ്ങാനാണ് പോകുന്നതെന്നാണ് അച്ഛനോട് പറഞ്ഞിരുന്നതെന്ന് കേശവ് വെളിപ്പെടുത്തുന്നു. ഒരു ഇലക്ട്രോണിക്സ് കടയിലേക്കാവും പോകുന്നതെന്ന് കരുതിയ അച്ഛൻ, പക്ഷേ ചെന്നെത്തിയത് ഒരു ഷൂ സ്റ്റോറിലാണെന്ന് കണ്ടപ്പോൾ ആകെ ആശയക്കുഴപ്പത്തിലായി. തുടർന്ന് അച്ഛനോട് ഒരു ജോഡി ഷൂസ് ഇട്ടുനോക്കാൻ കേശവ് ആവശ്യപ്പെടുകയും, തങ്ങൾ അവിടെ വന്നതിൻ്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയും ചെയ്യുന്നു. സന്തോഷത്തോടെ അച്ഛൻ മകനെ ചേർത്തുപിടിക്കുന്ന മനോഹരമായ കാഴ്ച ആരുടേയും ഹൃദയം കവരുന്നതാണ്.
നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. അച്ഛനമ്മമാരുടെ സന്തോഷങ്ങൾ എത്ര വലുതാണ് എന്ന് കാണിക്കുന്നതാണ് ഈ വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. നമ്മൾ ചെയ്യുന്ന ചില ചെറിയ കാര്യങ്ങളായിരിക്കും അവർക്ക് വലിയ സന്തോഷവും അഭിമാനവുമായി മാറുന്നത് അല്ലേ?


