മനാമ: സാമൂഹിക, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം ജെ പി എ വിലയിരുത്തി. അന്തരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അസോസിയേഷൻ പങ്കുചേരുന്നു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.
Trending
- അമിത് ഷാ നാളെ കൊല്ലത്ത്; ജില്ലയിൽ ഗതാഗത നിയന്ത്രണം
- ലോക കേരളസഭ പിരിച്ചുവിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി; ‘ധൂർത്ത് സഭയായി മാറി’യെന്ന് ബഷീർ അമ്പലായി
- ‘കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി’; 12 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
- ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം, യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ : ബേസിൽ നെല്ലിമറ്റം
- ലോക കേരള സഭ – സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു – രാജു കല്ലുംപുറം
- മാസപ്പടി കേസ് സി.ബി.ഐക്ക് വിടണം; എസ്.ഐ.ടി ഉത്തരവിൽ നിയമപ്രശ്നമെന്ന് ഷോൺ ജോർജ്
- ലോക കേരളസഭ നിർത്തിവെക്കാനുള്ള നീക്കം പ്രതിഷേധാർഹം: ബഹ്റൈൻ പ്രതിഭ
- ലോക കേരളസഭ സംരക്ഷിക്കണം; പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹം: ബഹ്റൈൻ നവകേരള

