മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ ബഹ്റൈൻ മുൻ പ്രവാസിയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന തൃശൂർ ചേർപ്പ് സ്വദേശി അബ്ദുൽ അസീസിനെ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും സഹ പ്രവർത്തകരും അനുസ്മരിച്ചു. ഫ്രൻഡ്സ് അസോസിയേഷൻ ദിശ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡൻ്റ് ജമാൽ നദ്വി, റിഫ ഏരിയ പ്രസിഡൻ്റ് പി. പി അബ്ദുശ്ശരീഫ്, മനാമ ഏരിയ പ്രസിഡൻ്റ് എ എം ഷാനവാസ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര, പ്രവാസി വെൽഫയർ പ്രസിഡൻ്റ് അബ്ദുൽ മജീദ് തണൽ, ഇ കെ സലീം എടത്തല, അഹ്മദ് യാസീൻ, മഹ്മൂദ് മായൻ, ഉബൈസ് തൊടുപുഴ, അബ്ദുൽ ഹഖ്, യൂനുസ് രാജ്, പി.എം അഷ്റഫ്, ഫസലു റഹ്മാൻ മൂച്ചിക്കൽ, ബഷീർ കാവിൽ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിക്കുകയും മാതൃകാപരമായ ജീവിതത്തെ കുറിച്ച് എടുത്തു പറയുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്തു. അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും നടന്നു.
Trending
- അമിത് ഷാ നാളെ കൊല്ലത്ത്; ജില്ലയിൽ ഗതാഗത നിയന്ത്രണം
- ലോക കേരളസഭ പിരിച്ചുവിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി; ‘ധൂർത്ത് സഭയായി മാറി’യെന്ന് ബഷീർ അമ്പലായി
- ‘കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി’; 12 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
- ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം, യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ : ബേസിൽ നെല്ലിമറ്റം
- ലോക കേരള സഭ – സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു – രാജു കല്ലുംപുറം
- മാസപ്പടി കേസ് സി.ബി.ഐക്ക് വിടണം; എസ്.ഐ.ടി ഉത്തരവിൽ നിയമപ്രശ്നമെന്ന് ഷോൺ ജോർജ്
- ലോക കേരളസഭ നിർത്തിവെക്കാനുള്ള നീക്കം പ്രതിഷേധാർഹം: ബഹ്റൈൻ പ്രതിഭ
- ലോക കേരളസഭ സംരക്ഷിക്കണം; പിരിച്ചുവിടാനുള്ള തീരുമാനം പ്രതിഷേധാർഹം: ബഹ്റൈൻ നവകേരള

