
മനാമ:ബഹ്റൈൻ എ.കെ.സി.സി കുടുംബ സംഗമം “സമ്മർ ഇൻ ബഹ്റൈൻ” വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. സമ്മർ ഇൻ ബഹ്റൈന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹ്റൈൻ എ.കെ.സി.സി പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക നിർവഹിച്ചു
ആധുനിക സമൂഹത്തിൽ കുടുംബ ബന്ധങ്ങളുടെ ദൃഢതയും, പരസ്പര സ്നേഹവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. കുടുംബാംഗങ്ങൾക്കായി വൈവിധ്യമാർന്ന കലാപരിപാടികളും കുട്ടികൾക്കായിയുള്ള മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ബഹ്റൈൻ എ.കെ.സി.സി. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബി, ഭാരവാഹികളായ മെയ്മോള്‍ ചാൾസ്, സുനു രതീഷ്, ജിൻസി ജീവൻ, സിന്ധു ബൈജു, യൂത്ത് വിങ് ഭാരവാഹികളായ സംഗീത് ജെൻസൻ, നിഷാന്ത്, ഏബിൾ ബൈജു, ജെന്നിഫർ ജീവൻ, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുനിൽ.പി.തോമസ്, ഷിനോയ് പുളിക്കൻ, ജോഷി വിതയത്തിൽ, ജോയ്സൺ, ഭാരവാഹികളായ പോൾ ഉറുവത്ത്, ജെൻസൻ ദേവസ്സി, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, പോളി വിതയത്തിൽ, ജിബി അലക്സ്, ജസ്റ്റിൻ ജോർജ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ആഷിക്,ആൽബിൻ, ലിജോ,ജോമോൻ, ലിഫി, അജീഷ് എന്നിവർ വിഭവ സമൃദ്ധമായ തട്ടുകടയ്ക്ക് നേതൃത്വം നൽകി. ബഹ്റൈൻ എ.കെ.സി. സി.ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും സമ്മർ ഇൻ ബഹ്റൈൻ കൺവീനർ റോബിൻ.കെ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.


